ഗണേശ നിമജ്ജനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ആൺകുട്ടി മരിച്ച സംഭവം: സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപൂരിലെ മുത്തൂരിൽ ഗണേശ നിമജ്ജന ചടങ്ങിനിടെ പടക്കം പൊട്ടി ആൺകുട്ടി മരിച്ച സംഭവത്തിൽ.

ചടങ്ങിന്റെ സംഘാടകർക്കെതിരെ ദൊഡ്ഡബല്ലാപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ഗണേശ നിമജ്ജന ചടങ്ങിനിടെ പടക്കങ്ങൾ നിരോധിച്ചുകൊണ്ട് ഡിസി ബസവരാജ് ഉത്തരവ് പുറപ്പെടുവിച്ചു .

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പൊതു, മതപരമായ പരിപാടികളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ബെംഗളൂരു റൂറൽ ഡിസി ബസവരാജ് ഉത്തരവിട്ടു. പടക്കങ്ങൾ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തിന്റെ സംഘാടകർക്കെതിരെ ഐപിസി 105, 125 (എ) വകുപ്പുകൾ പ്രകാരം ദൊഡ്ഡബല്ലാപുര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts