ദീപാവലി ആശംസകള്‍ നേര്‍ന്ന് ഇഷാന്ത് ശര്‍മ്മ; കുരുക്കായി വിവാദ ആള്‍ദൈവം!!

ന്യൂഡൽഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ പങ്കുവച്ച ചിത്രം വിവാദമാകുന്നു. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സി൦ഗിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

‘സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്  ഇഷാന്ത് ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിലെവിടെയാണ് വിവാദമെന്നാണോ?

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഇഷാന്തിന്‍റെ കുടുംബ ചിത്രം മികച്ചതാണെങ്കിലും അതിനുള്ളിൽ കണ്ടെത്തിയ ഒരു ചിത്രമാണ്‌ വിവാദങ്ങള്‍ക്ക് വഴിവച്ചത്. മുറിയുടെ ഭിത്തിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവിന്‍റെ ചിത്രമുണ്ടായിരുന്നു.

നിർഭയ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെയും അസാറാം വിവാദമുണ്ടാക്കിയിരുന്നു. ‘സഹോദരങ്ങളേ’ എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്‍റെ വാദം.

വിവാദ സ്വാമിയുടെ ചിത്രം ഭിത്തിയിൽ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇഷാന്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇഷാന്ത് എത്രയും വേഗം ട്വീറ്റ് പിൻവലിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts