കേരള ആർ.ടി.സി.ക്ക് മറ്റൊരു നാണക്കേടു കൂടി! ഇന്ന് 5 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സ്കാനിയ ബസ് സർവ്വീസ് റദ്ദാക്കി;കാരണം കേട്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും!

ബെംഗളൂരു : നാളെ കർണാടക രാജ്യോത്സവയെ തുടർന്ന് നഗരത്തിൽ അവധി ഉള്ളതിനാൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കും എന്ന കാരണത്താൽ നിരവധി ആളുകൾ ആണ് ഇന്ന് തിരിക്കുന്നത് . സർക്കാർ സ്വകാര്യ ബസുകളിൽ ഒന്നും ടിക്കറ്റ് കിട്ടാനില്ല, അങ്ങനെയുള്ള ഈ ദിവസം, നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്കാനിയ സർവ്വീസ് റദ്ദാക്കി കേരള ആർ.ടി.സി. വൈകുന്നേരം 6.30 ഓടെയാണ് ബസ് സർവ്വീസ് റദ്ദാക്കിയ സന്ദേശം യാത്രക്കാരുടെ മൊബൈലുകളിൽ എത്തിയത്. പകരം ഡീലെക്സ് സർവ്വീസ് ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി ഉറപ്പ് നൽകിയിരുന്നു. ദസറ അവധിക്ക് തൊട്ടു മുൻപും…

Read More

മത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് ഛർദ്ദിലിന്‍റെ രൂപത്തില്‍!!

ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്‍റെ ഛർദ്ദിയുടെ രൂപത്തിൽ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുമെങ്കിലും ഇത് നടന്ന സംഭവമാണ്. തായ് ലന്‍ഡ്‌ സ്വദേശിയായ ജുംറാസ്‌ തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്കുണ്ടായ ഒരനുഭവമാണിത്. തായ് ലന്‍ഡിലെ കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കവേയാണ് ജുംറാസിനെ ഭാഗ്യം തേടിയെത്തിയത്. വിചിത്രമായ ആകൃതിയില്‍ കല്ലുപോലുള്ള ഒരു വസ്തു കടല്‍ത്തീരത്ത് കിടക്കുന്നത് പെട്ടെന്നാണ് ജുംറാസിന്‍റെ ശ്രദ്ധയില്‍പെട്ടത്. അതെടുത്ത് നോക്കിയെങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല. എങ്കിലും എന്തോ പ്രത്യേകതയുള്ള കല്ലാണിതെന്ന് സംശയം തോന്നിയ ജുംറാസ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. അധികാരികള്‍ എത്തുകയും ആ…

Read More

ടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി

ബെംഗളൂരു: ടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി. നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കുന്നത് ടാർ ചെയ്യാതെ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടിയാണെന്ന് പരക്കെ ആരോപണം. നവംബർ പത്തിന് മുമ്പ് റോഡുകളിലെ കുഴികൾ എല്ലാം അടയ്ക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) മേയർ ഗൗതം കുമാർ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കുഴികൾ തിരക്കിട്ട് അടയ്ക്കാൻ തുടങ്ങിയത്. പലയിടത്തും ടാറിങ് നടത്തുന്നില്ല. ആർ.ടി. നഗർ, ഹൊസ റോഡ്, വിദ്യാരണ്യപുര, കൊടികെഹള്ളി തുടങ്ങിയ ഭാഗങ്ങളിലേ റോഡുകളിലെ കുഴികൾ എല്ലാം ടാർ ചെയ്യാതെ തന്നെ മൂടുകയാണ്. എന്നാൽ, മെറ്റലും മറ്റും…

Read More

എഴുത്തുകാരൻ നരസിംഹമൂർത്തിയുടെ അറസ്റ്റിൽ സംസ്ഥാനത്ത് പ്രതിഷേധം

ബെംഗളൂരു: എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ദൊഡിപാളയ നരസിംഹമൂർത്തിയെ റായ്ച്ചൂരിൽ പോലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പുരോഗമനവാദികൾ രംഗത്തെത്തി. ഗൗരി മീഡിയ ട്രസ്റ്റ് സെക്രട്ടറിയും സ്വരാജ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ നരസിംഹമൂർത്തിയുടെ അറസ്റ്റ് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് പൊതുപ്രവർത്തകർ ആരോപിച്ചു. വിവിധ കേസുകളിലായി നിലവിലുള്ള വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റായ്ച്ചൂർ പോലീസ് സൂപ്രണ്ട് വേദമൂർത്തി പറഞ്ഞു. റായ്ച്ചൂരിൽ ‘ബദൽമാധ്യമം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നരസിംഹമൂർത്തിയും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നരസിംഹമൂർത്തിയെ നവംബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ നരസിംഹമൂർത്തി കൊല്ലപ്പെട്ട ഗൗരി…

Read More

ദീപാവലി ആശംസകള്‍ നേര്‍ന്ന് ഇഷാന്ത് ശര്‍മ്മ; കുരുക്കായി വിവാദ ആള്‍ദൈവം!!

ന്യൂഡൽഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ പങ്കുവച്ച ചിത്രം വിവാദമാകുന്നു. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സി൦ഗിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ‘സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്  ഇഷാന്ത് ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നത്. ഇതിലെവിടെയാണ് വിവാദമെന്നാണോ? ഇഷാന്തിന്‍റെ കുടുംബ ചിത്രം മികച്ചതാണെങ്കിലും അതിനുള്ളിൽ കണ്ടെത്തിയ ഒരു ചിത്രമാണ്‌ വിവാദങ്ങള്‍ക്ക് വഴിവച്ചത്. മുറിയുടെ ഭിത്തിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവിന്‍റെ…

Read More

ടിപ്പു പാഠപുസ്തകത്തിന് പുറത്തേക്ക് തന്നെ; ചരിത്ര പാഠഭാഗം മാറ്റാനുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു : മൈസൂർ കടുവ എന്ന് പുസ്തകങ്ങളിൽ രേഖപ്പെടുത്തിയ ടിപ്പുസുൽത്താന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ നിന്നും നീക്കാനുള്ള ശ്രമം സർക്കാർ നടത്തിവരുന്നതായി മുഖ്യമന്ത്രി. ഈ വർഷം ടിപ്പു ജയന്തി ആചരണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ കഴിഞ്ഞ വർഷങ്ങളിലായി  പ്രതിഷേധം അലയടിച്ചിരുന്ന വിഷയം വീണ്ടും സജീവമായി. ഇന്ത്യക്കാരെ പേർഷ്യൻ സംസ്കാരം അടിച്ചേൽപ്പിച്ച ടിപ്പുവിന്റെ ചരിത്രം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുടക് ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ . സർക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു ഇതിൻറെ സാധ്യത പരിശോധിക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ്…

Read More

സൂക്ഷിക്കുക; യുവാക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയുമായി മൊബൈൽ കവർച്ചക്കാർ!!

ബെംഗളൂരു: പലവിധ തന്ത്രങ്ങളുമായി മൊബൈൽ മോഷ്ടാക്കൾ നഗരത്തിൽ വീണ്ടും സജീവമാകുന്നു. സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്യാനെന്ന രീതിയിലാണ് ഇവർ ഇരകളെ സമീപിക്കുക. അപ്രതീക്ഷിതമായ ആരോപണത്തിൽ അമ്പരന്നുപോകുന്നവരെ വിദഗ്ധമായി കബളിപ്പിച്ച് കവർച്ചാസംഘം മൊബൈലുമായി സ്ഥലംവിടും. രണ്ടാഴ്ചയ്ക്കിടെ ഇത്തരം കവർച്ചസംബന്ധിച്ച ഒട്ടേറെപ്പരാതികളാണ് നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്. റിച്ച്മണ്ട് റോഡ്, സൗത്ത് എൻഡ് സർക്കിൾ എന്നിവിടങ്ങളിലാണ് കവർച്ചകൾ കൂടുതലായി നടന്നത്. ഇവയ്ക്കുപിന്നിൽ ഒരേ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വഴിയിൽ നിൽക്കുന്ന യുവാക്കളെ മുമ്പുപരിചയമുണ്ടെന്ന ഭാവത്തിൽ സമീപിക്കുകയാണ് ഈ സംഘത്തിന്റെ രീതി. സ്ഥിരമായി തന്റെ ഭാര്യയെയോ…

Read More

സിൽക്ക് ബോർഡ് മുതൽ കെ.ആർ.പുരം വരെ ഔട്ടർ റിംഗ് റോഡിൽ ബസുകൾക്കായുള്ള പ്രത്യേക പാത നാളെ മുതൽ;പ്രത്യേക ബസ് ലൈനിൽ 830″നിംബസുകൾ”സർവ്വീസ് നടത്തും.

ബെംഗളൂരു: ബി.എം.ടി.സിയുടെ പ്രത്യേക പാത പദ്ധതിയിൽ ആദ്യഘട്ടത്തിൽ റൂട്ട് നമ്പർ 500 വരുന്ന 830 ബസ്സുകളിൽ നിംബസ് സ്റ്റിക്കറുകൾ ഒട്ടിച്ചു. സിൽക്ക് ബോർഡ് മുതൽ ഹെബ്ബാൾ വരെയാണ് 500 സീരിസ് നമ്പറുള്ള ബസുകൾ സർവീസ് നടത്തുന്നത്. ഇതിൽ ബോർഡ് മുതൽ വിവേകാനന്ദ റോഡ് വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലാണ് ബസ് പദ്ധതി നാളെ മുതൽ നടപ്പിലാക്കുന്നത്. വോൾവോ ബസ്സുകൾക്ക് നീലനിറവും ബംഗളൂരു സാരി ഗെ ബസ്സുകൾക്ക് പച്ചനിറമാണ് നൽകിയിരിക്കുന്നത്. പരമാവധി രണ്ടുലക്ഷം കിലോമീറ്ററിൽ കുറവ് യാത്ര ചെയ്ത ബസുകൾ മാത്രമാണ് ബസ് ലൈൻ പദ്ധതിയിൽ…

Read More

യാത്രക്കാരനോട് മോശമായി പെരുമാറിയ ഓല ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു : യാത്രക്കാരനോട് വളരെ മോശമായി പെരുമാറിയ ഓല ക്യാബ് ഡ്രൈവർ അറസ്റ്റിൽ ബൊമ്മനഹള്ളി സ്വദേശി മിഥുൻ(24) ആണ് പിടിയിലായത്. മുംബൈയിലെ വ്യാപാരിയായ ശർമയുടെ പരാതിയിലാണ് ജാലഹള്ളി പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് . കാറിൻറെ അമിത വേഗം ചോദ്യം ചെയ്തപ്പോൾ ശർമയെ അസഭ്യം വിളിച്ചതായാണ് പരാതി.

Read More

മദ്യപിച്ച് ജോലിക്കെത്തിയ 2 ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ രണ്ട് ജീവനക്കാരെ വ്യോമയാന മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഓപ്പറേഷൻസ് കൺട്രോൾ സെൻററിൽ മാനേജർ ലെനി ഡിസൂസ, സീനിയർ അസിസ്റ്റൻറ് ലക്ഷ്മിനാരായണൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

Read More
Click Here to Follow Us