ടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി

ബെംഗളൂരു: ടാർ ചെയ്യാതെ അതിവേഗത്തിൽ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടി കുഴികളടച്ച് ബി.ബി.എം.പി. നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കുന്നത് ടാർ ചെയ്യാതെ മെറ്റലും കല്ലുമിട്ട് തട്ടികൂട്ടിയാണെന്ന് പരക്കെ ആരോപണം.

നവംബർ പത്തിന് മുമ്പ് റോഡുകളിലെ കുഴികൾ എല്ലാം അടയ്ക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) മേയർ ഗൗതം കുമാർ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കുഴികൾ തിരക്കിട്ട് അടയ്ക്കാൻ തുടങ്ങിയത്. പലയിടത്തും ടാറിങ് നടത്തുന്നില്ല.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ആർ.ടി. നഗർ, ഹൊസ റോഡ്, വിദ്യാരണ്യപുര, കൊടികെഹള്ളി തുടങ്ങിയ ഭാഗങ്ങളിലേ റോഡുകളിലെ കുഴികൾ എല്ലാം ടാർ ചെയ്യാതെ തന്നെ മൂടുകയാണ്. എന്നാൽ, മെറ്റലും മറ്റും ഇട്ട് കുഴി നികത്തിയശേഷം അതിന് മുകളിൽ പിന്നീട് ടാർ ചെയ്യുമെന്നാണ് ബി.ബി.എം.പി. പറയുന്നത്. വീണ്ടുമൊരു മഴ പെയ്താൽ പഴയ അവസ്ഥയിലാകുന്ന സ്ഥിതിയാണ് പല റോഡുകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts