ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 രോഗികള്‍ ഇല്ല;മണ്ഡ്യയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധന.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 11.

ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ ഒരു 67 കാരി മരിച്ചു.

ഇതില്‍ 8 കേസുകള്‍ മണ്ഡ്യയില്‍ നിന്നാണ് 3 കേസ് ബെലഗാവിയിലും.

കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 576 ആയി,ആകെ 22 മരണം,235 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

319 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം 

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 141 ആണ് ഇതില്‍ 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 5 പേര്‍ മരിച്ചു,74 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.

ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റൊരു മീഡിയ ബുള്ളറ്റില്‍ കൂടി പുറത്തിറക്കും.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts