ഉപയോഗിച്ച ശേഷം മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും.

ബെംഗളൂരു : ഉപയോഗിച്ച ശേഷം മാസ്ക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നവരിൽനിന്നു പിഴ ഈടാക്കുമെന്ന് നഗരസഭ.

വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യത്തിനൊപ്പം മാസ്ക്കുകൾ ഉപേക്ഷിച്ചാൽ ആദ്യം 1000 രൂപ പിഴയായി ഈടാക്കും.

തെറ്റ് ആവർത്തിച്ചാൽ പിഴ 2000 രൂപയാകും.

നഗരത്തിൽ റോഡരികിലും മറ്റും മാസ്ക് ഉപേക്ഷിക്കുന്നത് വർധിച്ചതോടെയാണ് നടപടി കർശനമാക്കുന്നത്.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി മാസ്ക്കുകളുടെ ഉപയോഗം ശീലമാക്കണമെന്ന് ബെംഗളൂരു നഗരസഭാ കമ്മിഷണർ ബി.എച്ച്.
അനിൽകുമാർ പറഞ്ഞു.

മെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുന്ന മാസ്ക്കുകൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

ഖര, ദ്രവ്യ മാലിന്യങ്ങൾക്കൊപ്പം മാസ്ക് കൂടിക്കലർത്തരുത്.

ബിബിഎംപിയുടെ സംസ്കരണ പ്ലാന്റുകളിൽ കത്തിക്കുന്ന മാസ്ക്കുകൾ ശാസ്ത്രീയമായ രീതിയിൽ ഇൻസിനറേറ്റർ സംവിധാാനത്തിലാണ് കത്തിച്ചുകളയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us