മുഖം കാണിച്ചാല്‍ മതി,ബോര്‍ഡിംഗ് പാസ്‌ വേണ്ട പുതിയ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത് “നമ്മ ബെംഗളൂരു”വിമാനത്താവളത്തില്‍.

ബെംഗളൂരു :ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ബോര്‍ഡിങിന് ഉപയോഗിക്കുക. ഇതോടെ ബോര്‍ഡിങ് പാസിനായി സമയം കളയുന്നത് ഒഴിവാക്കാനാകും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തിലാണ് ക്രമീകരണം.

നിങ്ങളുടെ മുഖമാണ് ഇനി ബോര്‍ഡിങ് പാസ് ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്ന ലിസ്ബണിലെ വിഷന്‍ ബോക്‌സ് എന്ന സ്ഥാപനവുമായി കരാറില്‍ ഒപ്പുവെച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ ബോര്‍ഡിങ് എളുപ്പമാക്കുകയും കടലാസ് ഉപയോഗം ഒഴിവാക്കുകയുമാണ് ലക്ഷ്യം. അടുത്ത വര്‍ഷമാണ് ആദ്യ ഘട്ടം നടപ്പാക്കുക. ജെറ്റ് എയര്‍വെയ്‌സ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് യാത്രക്കാര്‍ക്കാണ് ആദ്യം ഈ സംവിധാനം ലഭ്യമാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us