മാറത്തഹള്ളിക്ക് സമീപം റിംഗ് റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു;ഒരാളുടെ നില ഗുരുതരം.

ബെംഗളൂരു : ബെംഗളൂരു മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ച് നാലു മലയാളികൾ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മേഴ്സി ജോസഫ്(65), മകൻ ലവിൻ ജോസഫ്(24), എൽസമ്മ(86), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ ഔട്ടർറിങ് റോഡിൽ വച്ചായിരുന്നു അപകടം. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മാറത്തഹള്ളിയിൽ നിന്നു മടങ്ങവേ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷന്റെ(ബിഎംടിസി) എസി ബസ് ഇടിക്കുകയായിരുന്നു. കെഎംസിസി പ്രവർത്തകർ ആവശ്യായ സഹായങ്ങൾ എത്തിച്ചു.

Read More

വീണ്ടും കലങ്ങിമാറിയാന്‍ തയ്യാറായി കര്‍ണാടക രാഷ്ട്രീയം;12 കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന് ജാര്‍ക്കിഹോളി സഹോദരന്മാര്‍;വിളിച്ചാല്‍ 5 ബിജെപി എംഎല്‍എ മാര്‍ കൂടെ പോരുമെന്ന് കുമാരസ്വാമി.

ബെംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അനിശ്ചിതത്വങ്ങളിലേക്ക് വീണ്ടും വീണ്ടും കാലെടുത്ത് വക്കാന്‍ കര്‍ണാടക രാഷ്ട്രീയം ? ജെ ഡി എസ് നയിക്കുന്ന സഖ്യ സര്‍ക്കാരിന് വീണ്ടും തലവേദനയായി കോണ്‍ഗ്രസിലെ വിഭാഗീയത.ചില കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാ വാര്‍ത്തക്ക് പിന്നാലെ,സംസ്ഥാന രാഷ്ട്രീയത്തില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്ന് തുറന്നു പറഞ്ഞ് മുന്‍ മന്ത്രി സതീഷ്‌ ജാര്‍ക്കി ഹോളി. പന്ത്രണ്ട് എം എല്‍ എ മാര്‍ തന്റെ സഹോദരനും മുന്‍സിപ്പല്‍ മന്ത്രിയുമായ രമേശ്‌ ജാര്‍ക്കിഹോളിക്ക് ഒപ്പമുണ്ടെന്ന് സതീഷ്‌ അവകാശപ്പെട്ടു.സാഹചര്യം പന്തിയല്ല…

Read More

പ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത്‌ ബന്ദ്‌ വാര്‍ത്തകള്‍?

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റ് 20 പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10ന് രാജ്യമൊട്ടാകെ നടത്തിയ ഭാരത്‌ ബന്ദിനെ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാഘവ് ഭാല്‍. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം വരുന്ന വോട്ടര്‍മാരുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത് ദേശീയ സമരം തന്നെയായിരുന്നു. സ്വാഭാവികമായും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പിറ്റേദിവസത്തെ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുമാണ്. എന്നാല്‍ സമരത്തെക്കുറിച്ചുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ലാതെയാണ് ദേശീയ ദിനപത്രങ്ങള്‍ ഇറങ്ങിയതെന്ന് രാഘവ് ഭാല്‍ പറയുന്നു. ദേശീയ തലത്തിലുള്ള പ്രധാന ദിനപ്പത്രങ്ങള്‍ ഒട്ടുമിക്കവയും ഭാരത്‌ ബന്ദിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ട പ്രാധാന്യം…

Read More

മുഖം കാണിച്ചാല്‍ മതി,ബോര്‍ഡിംഗ് പാസ്‌ വേണ്ട പുതിയ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത് “നമ്മ ബെംഗളൂരു”വിമാനത്താവളത്തില്‍.

ബെംഗളൂരു :ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ബോര്‍ഡിങിന് ഉപയോഗിക്കുക. ഇതോടെ ബോര്‍ഡിങ് പാസിനായി സമയം കളയുന്നത് ഒഴിവാക്കാനാകും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തിലാണ് ക്രമീകരണം. നിങ്ങളുടെ മുഖമാണ് ഇനി ബോര്‍ഡിങ് പാസ് ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്ന ലിസ്ബണിലെ വിഷന്‍ ബോക്‌സ് എന്ന സ്ഥാപനവുമായി കരാറില്‍ ഒപ്പുവെച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ ബോര്‍ഡിങ് എളുപ്പമാക്കുകയും കടലാസ് ഉപയോഗം ഒഴിവാക്കുകയുമാണ് ലക്ഷ്യം. അടുത്ത വര്‍ഷമാണ് ആദ്യ ഘട്ടം നടപ്പാക്കുക. ജെറ്റ്…

Read More

ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

ബെംഗളൂരു: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. ബെംഗളൂരുവിൽ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 83.51 പൈസയാണ്, ഡീസലിന് 75.32 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചാല്‍ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‍. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ…

Read More

ബസ് നിരക്കു വർധിപ്പിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന ഭീതിയിൽ ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോയും സബേർബൻ ട്രെയിനുകളും വന്നതോടെ ബിഎംടിസി ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ യാത്രക്കാർ വീണ്ടും കുറയുമെന്നാണ് ആശങ്ക. 18 ശതമാനം വരെയാണ് നിരക്കുവർധന. അടുത്തയാഴ്ചയോടെ ഇതു നടപ്പിലാകും. ബിഎംടിസി ബസുകളിൽ പ്രതിദിന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലാണ് മെട്രോ വന്നതോടെ കാര്യമായ കുറവുണ്ടായത്. ഡെമി, മെമു സർവീസുകളിലെ കുറഞ്ഞ നിരക്കും ഒരു വിഭാഗം ബിഎംടിസി യാത്രക്കാരെ ആകർഷിച്ചു. 2014ലാണ് അവസാനമായി ബിഎംടിസി ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. ഡീസൽ വില ഉയർന്നതോടെ പ്രതിദിനം പത്തു ലക്ഷം രൂപയിൽ അധികമാണു നിലവിൽ ബിഎംടിസിയുടെ നഷ്ടം. മെട്രോ റെയിൽ കണക്ടിവിറ്റിയുള്ള…

Read More

ചോദിക്കാനാരുമില്ല, മലയാളികൾക്കിടയിൽ ഒരുമയുമില്ല,ഓണത്തിന് ശേഷം പൂജക്കും മലയാളികളുടെ “കഴുത്തറക്കാൻ”സ്വകാര്യ ബസുകൾ:എറണാകുളത്തേക്ക് 3700 രൂപ,കോഴിക്കോട്ടേക്ക് 2700!

ബെംഗളൂരു : റയിൽവേയുടെ നിസ്സഹകരണവും മലയാളികളുടെ ഒരു മയില്ലായ്മയും ചൂഷണം ചെയ്യുന്ന ഒരു വിഭാഗമുണ്ട് നഗരത്തിൽ അവരാണ് സ്വകാര്യ ബസ് ഉടമകൾ.ഓണമോ മറ്റ് ഉൽസവങ്ങളോ വരുമ്പോൾ അവർ ബസ് നിരക്ക് വലിയ രീതിയിൽ ഉയർത്തും ,ആർക്കും പരാതിയില്ല. സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേയും മുതിരാറില്ല ,പ്രഖ്യാപിച്ചാൽ തന്നെ കഴിഞ്ഞ ഓണത്തിന്റെ പോലെ ഒരു മണിക്കൂർ മുമ്പെ മാത്രം. സ്വകാര്യ ബസുകാരും റയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള “അന്തർധാര ” സജീവമാണെന്നാണ് പൊതുജന സംസാരം. ഓണക്കാലത്തേതിനു സമാനമായി പൂജ അവധിക്കും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ കൊള്ളനിരക്ക്. അടുത്ത…

Read More

ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം!

ബെളഗാവി: ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം. കോലാപൂർ താലൂക്കിലെ യെല്ലവ്വ മയൂർ ഗെയ്ക്ക്‌വാദ് എന്ന 23 കാരിയാണ് രണ്ടുവർഷത്തിനിടെ രണ്ടു കുഞ്ഞുങ്ങൾക്ക് ട്രെയിനിനുള്ളിൽ ജൻമം നൽകിയത്. മൂന്നാമത്തെ പ്രസവത്തിനായി കോലപൂരിലെ വാടക വീട്ടിൽ നിന്ന് റായ്ബാഗിലെ സ്വന്തം വീട്ടിലേക്ക് പോകുവാൻ വേണ്ടിയാണ് യെല്ലവ്വ, ഹരിപ്രിയ എക്സ്പ്രസിൽ കയറിയത്. ട്രെയിൻ മഹാരാഷ്ട്ര അതിർത്തിയിലെ ചിഞ്ചാലി റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ യെല്ലവ്വക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് കോച്ചിലെ യാത്രക്കാരെ ഒഴിവാക്കി വനിതാ യാത്രക്കാർ ചേർന്ന് പ്രസവത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. റായ്ബാഗ് സ്റ്റേഷനിൽ നിന്ന് ആംബുലൻസിൽ യെല്ലവ്വയേയും ആൺകുഞ്ഞിനേയും സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.അമ്മയും…

Read More

ഗൗരി-ഗണേശ ഹബ്ബക്ക് ഒരുങ്ങി ഉദ്യാനനഗരവും കൊട്ടാര നഗരവും.

ബെംഗളൂരു -മൈസൂരു: ബുധൻ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ഗൗരി-ഗണേശപൂജകൾക്കായി സാധനസാമഗ്രികൾ വാങ്ങാൻ നഗരത്തിലെ വിപണികളിൽ വൻതിരക്ക്. പൂക്കളും പച്ചക്കറികളും വാഴനാമ്പും തുണിത്തരങ്ങളും വാങ്ങാൻ നഗരത്തിന് പുറത്തുനിന്നും മറ്റും അനേകായിരം പേരാണ് ചൊവ്വാഴ്ച എത്തിയത്. വിനായകചതുർഥിയുടെ തലേന്നാളാണ് ഗൗരീപൂജ നടത്തുന്നത്. ബുധനാഴ്ച രാവിലെ 5.25-നും 7.52-നുമിടയ്ക്കാണ് ഗൗരീപൂജ നടത്തേണ്ട മുഹൂർത്തം. ഗണപതിയുടെ മാതാവായ പാർവതിയെ പൂജിക്കുന്ന ആഘോഷമുള്ളത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. സ്ത്രീകൾ ദാമ്പത്യജീവിതത്തിലെ ശ്രേയസ്സിനായി സ്വർണഗൗരി വ്രതം അനുഷ്ഠിക്കുന്നു. ഗണപതിയുടെ മാതാവായ ഗൗരി ഈ ദിവസം ഗൃഹത്തിലെത്തുമെന്നാണ് വിശ്വാസം. ഗണപതിവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന ഗണേശോത്സവം വ്യാഴാഴ്ചയാണ്. സംസ്ഥാന…

Read More

മുൻപ് ഒന്നിച്ച് ജീവിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മാനഭംഗത്തിനിരയാക്കിയ മലയാളി ടെക്കി അറസ്റ്റിൽ.

ബെംഗളൂരു : മുൻകാമുകിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തുവെന്ന പരാതിയിൽ ഐടി ജീവനക്കാരനായ മലയാളി പിടിയിൽ മാറത്തഹള്ളിക്കു സമീപം താമസിക്കുന്ന പ്രവീണിനെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.  ഗുരുഗ്രാമിൽനിന്നുള്ള യുവതിയും പ്രവീണും ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. സൗഹൃദത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് പിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തി. പേയിങ് ഗെസ്റ്റായി താമസം മാറിയ യുവതിയെ, പാഴ്സൽ വന്നിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് കഴിഞ്ഞദിവസംവിളിച്ചുവരുത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More
Click Here to Follow Us