ബസ് നിരക്കു വർധിപ്പിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന ഭീതിയിൽ ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോയും സബേർബൻ ട്രെയിനുകളും വന്നതോടെ ബിഎംടിസി ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ യാത്രക്കാർ വീണ്ടും കുറയുമെന്നാണ് ആശങ്ക. 18 ശതമാനം വരെയാണ് നിരക്കുവർധന. അടുത്തയാഴ്ചയോടെ ഇതു നടപ്പിലാകും. ബിഎംടിസി ബസുകളിൽ പ്രതിദിന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലാണ് മെട്രോ വന്നതോടെ കാര്യമായ കുറവുണ്ടായത്.

ഡെമി, മെമു സർവീസുകളിലെ കുറഞ്ഞ നിരക്കും ഒരു വിഭാഗം ബിഎംടിസി യാത്രക്കാരെ ആകർഷിച്ചു. 2014ലാണ് അവസാനമായി ബിഎംടിസി ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. ഡീസൽ വില ഉയർന്നതോടെ പ്രതിദിനം പത്തു ലക്ഷം രൂപയിൽ അധികമാണു നിലവിൽ ബിഎംടിസിയുടെ നഷ്ടം. മെട്രോ റെയിൽ കണക്ടിവിറ്റിയുള്ള റൂട്ടുകളിലാണ് ബിഎംടിസി ഏറെ നഷ്ടം നേരിടുന്നത്.മെട്രോയിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്കു നിരക്കിളവുമുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെടാതെ യാത്ര ചെയ്യാമെന്ന മെച്ചവും മെട്രോ യാത്രയ്ക്കുണ്ട്. നഗരവാസികളുടെ പ്രധാന യാത്രാമാർഗമായ ബിഎംടിസി ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് യാത്രക്കാരെ അകറ്റാൻ മാത്രമേ വഴിയൊരുക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us