ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

ബെംഗളൂരു: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. ബെംഗളൂരുവിൽ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 83.51 പൈസയാണ്, ഡീസലിന് 75.32 പൈസയുമാണ്.

മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.

എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചാല്‍ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‍.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ഇന്ധനവില കുറച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts