തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ബെംഗളൂരു: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദിവസേന നടത്തുന്ന ആദ്യത്തെ ആരതിയിൽ പങ്കെടുക്കാൻ ഇനി മുതൽ കർണാടകയിൽ നിന്നുള്ള മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും പ്രോട്ടോക്കോൾ പ്രകാരം അനുവാദമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ബനശങ്കരിയിൽ ശ്രീ ഷണ്മുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന് ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രോട്ടോക്കോൾ ഉത്തരവ് സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും.

400 വർഷത്തെ ചരിത്രമുള്ള പാരമ്പര്യമനുസരിച്ച് കർണാടകയുടെ പേരിലാണ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ആദ്യത്തെ ആരതി നടത്തുന്നത്. ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരും പിന്നീട് മൈസൂരിലെ വോഡയാർ രാജവംശത്തിലെ രാജാക്കന്മാരും വെങ്കിടേശ്വര ഭഗവാന് ധാരാളം സ്വർണ്ണാഭരണങ്ങളും ഭൂമിയും ദൈനംദിന പൂജാ ചടങ്ങുകൾക്ക് ആവശ്യമായ വസ്തുക്കളും സംഭാവന ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ ദൈനംദിന പൂജാ ചെലവുകൾ മൈസൂർ സംസ്ഥാനം വഹിച്ചിരുന്നതിനാൽ, എല്ലാ ദിവസവും രാവിലെ ദേവന്റെ ആദ്യത്തെ ആരതി സ്വീകരിക്കാനുള്ള അവകാശം മൈസൂർ രാജാക്കന്മാർക്കായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം കർണാടക സർക്കാർ ഈ രാജകീയ അവകാശം നിയമപരമായി തുടർന്നുപോന്നു

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

മര്യാദകൾ അനുസരിച്ച് കർണാടക മുഖ്യമന്ത്രിയാണ് ശ്രീകോവിലിന് മുന്നിൽ നിന്ന് സംസ്ഥാനത്തിന് വേണ്ടി ഈ ആദ്യ ആരതിയും പ്രസാദവും സ്വീകരിക്കേണ്ടത്. ഇതുവരെ മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാന സർക്കാർ നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥനായിരുന്നു ഇത് സ്വീകരിച്ചിരുന്നത്.

എന്നാൽ, കർണാടകയെ പ്രതിനിധീകരിച്ച് തിരുമല സന്ദർശിക്കുന്ന മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, ജഡ്ജിമാർ, മുതിർന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇനി മുതൽ ഈ പുണ്യ ആരതി കാണാനും ദർശനം നടത്താനും സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

തിരുപ്പതിയിൽ പോയിട്ട് ശരിയായ ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന ജനപ്രതിനിധികളുടെ അനുഭവം മുൻനിർത്തിയാണ് ഈ നടപടി. കർണാടകയെ പ്രതിനിധീകരിക്കുന്ന വിശിഷ്ട വ്യക്തികൾക്കെല്ലാം ഭഗവാന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കാനുള്ള പരമോന്നത പദവി ഇതിലൂടെ ലഭിക്കുമെന്നും, തന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണിതെന്നും ഡി.കെ. ശിവകുമാർ അഭിമാനത്തോടെ കൂട്ടിച്ചേർത്തു.

തിരുപ്പതി വെങ്കിടേശ്വര സ്വാമി തന്റെ കുടുംബദേവതയാണെന്നും ജയിൽ മോചിതനായ ശേഷമുള്ള തിരുമല സന്ദർശനത്തിനിടെയാണ് ഇങ്ങനെയൊരു ആശയം ഉദിച്ചതെന്നും അദ്ദേഹം ഓർമ്മിച്ചു. മുൻപ് എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതിയിൽ കർണാടക ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ ഉത്തരവാദിത്തം തനിക്ക് നൽകിയിരുന്നെങ്കിലും, അത് ഏറ്റെടുക്കുന്നതിന് മുൻപ് കാലാവധി അവസാനിക്കുകയായിരുന്നുവെന്നും, ഇപ്പോൾ അതിനുള്ള സമയം വന്നെത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts