ലിംഗായത്ത് മഠാധിപതി പീഡന കേസ്, കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: ലിംഗായത്ത് മഠാധിപതി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

മഠത്തിനു കീഴിലെ ഹോസ്റ്റലിലെ രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ ദിവസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ വെച്ച്‌ മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. പഴങ്ങളിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി മഠാധിപതിയുടെ കിടപ്പുമുറിയിലേക്ക് അയച്ചതായി വിദ്യാര്‍ഥിനികള്‍ പോലീസിന് മൊഴി നല്‍കി. കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിലും കുറ്റപത്രത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മഠത്തിനു കീഴിലെ ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് പറഞ്ഞയച്ചത്. പെണ്‍കുട്ടി ട്രെയിനില്‍നിന്ന് വീണ് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അപകടമരണമായി കേസ് അവസാനിപ്പിക്കുകയും ചെയ്തു. മഠത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വൈദ്യ പരിശോധന റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കുകയാണ് പോലീസ്. കഴിഞ്ഞ ആഗസ്റ്റ് 26ന് പോക്സോ, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് മഠാധിപതിക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഒക്ടോബര്‍ 13ന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

സ്കൂള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പോലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം കനക്കുന്നതിനിടെ നാടകീയമായിട്ടായിരുന്നു അറസ്റ്റ്. ശിവമൂര്‍ത്തി മുരുഘ മഠാധിപതി സ്ഥാനം ഇതുവരെ ഒഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us