എൺപതുകാരിയെ  ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ 

ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം നടന്നത്.

അളന്ദ് താലൂക്കിലെ അന്നൂരു ഗ്രാമത്തിലാണ് വയോധികക്കെതിരെ അതിക്രമം നടന്നത്. സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്.

സന്തോഷിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊച്ചുമകള്‍ക്കൊപ്പം നില്‍ക്കാനായി ഇവിടെ എത്തിയതായിരുന്നു വയോധിക. ഇരയായ 80കാരി നിലവില്‍ കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ള വയോധിക സംസാരിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് എസ് പി ഇഷാ പന്ത് പറഞ്ഞു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ഞായറാഴ്ച കൊച്ചുമകള്‍ പുറത്തുസമയത്ത് വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സന്തോഷ് ഈ സമയം വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കൊച്ചുമകള്‍ സംഭവം നേരിട്ടുകാണുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts