കോപ്പിയടിച്ചെന്ന് ആരോപണം, 16 കാരൻ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂൾ വിദ്യാർഥി ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു സാമ്പിഗേഹള്ളി സ്വദേശിയായ 16 വയസുകാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് സാമ്പിഗേഹള്ളി പ്രദേശത്തെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ക്ലാസിൽ നിന്ന് പുറത്താക്കിയത്. കുറച്ചു സമയത്തിന് ശേഷം തിരികെ പ്രവേശിപ്പിച്ചെങ്കിലും വിദ്യാർത്ഥി സ്കൂളിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സമീപത്തെ പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിൻറെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻറെ പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts