ടീച്ചർ കള്ളി എന്ന് വിളിച്ചു, വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ടീച്ചർ ‘കള്ളി’ എന്ന് വിളിച്ചതിന് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പാഠം പകർത്തിയ വിഡിയോയും വൈറലാണ്. ഞങ്ങളുടെ സ്കൂളിൽ പരിപാടികൾ നടക്കുകയായിരുന്നു. ഒരു പെൺകുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാൻ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോൾ മറ്റൊരാൾക്ക് ഫോൺ കൈമാറാൻ എന്നോട് ആവശ്യപ്പെട്ടു.…

Read More

കോപ്പിയടിച്ചെന്ന് ആരോപണം, 16 കാരൻ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂൾ വിദ്യാർഥി ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സാമ്പിഗേഹള്ളി സ്വദേശിയായ 16 വയസുകാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് സാമ്പിഗേഹള്ളി പ്രദേശത്തെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ക്ലാസിൽ നിന്ന് പുറത്താക്കിയത്. കുറച്ചു സമയത്തിന് ശേഷം തിരികെ പ്രവേശിപ്പിച്ചെങ്കിലും വിദ്യാർത്ഥി സ്കൂളിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സമീപത്തെ പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിൻറെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻറെ പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Read More

വൈദ്യുതി കമ്പി പൊട്ടി വീണു, ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: യശ്വന്ത്പുരയിൽ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം താനൂർ മൂലക്കൽ റസാക്കിന്റെ മകൻ ലുക്ക്മാൻ ആണ് മരിച്ചത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലുക്ക്മാൻ. യശ്വന്ത്പുരയിലെ ശരീഫ് ഗാർഡനിലെ പിതാവിന്റെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ലുക്ക്മാൻ. കളിക്കുന്നതിനിടെ താഴ്ന്നു കിടന്നു വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

കോപ്പിയടി പിടികൂടി ; 13 കാരൻ ജീവനൊടുക്കി

ബെംഗളൂരു: സ്കൂള്‍ പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി. ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വദേശിയായ 13കാരനാണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക കുട്ടിയെ പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നും സ്വീ കരിച്ചില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, വീട്ടിലെത്തിയ വിദ്യാര്‍ഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Read More

ജോഗിങ്ങിനായി ഇറങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യാ ചെയ്തു.

ബെംഗളൂരു: 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ ചാടിയതായി റെയിൽവേ പോലീസ് അറിയിച്ചു. ചിക്കബാനാവരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ രമ്യ പുലർച്ചെ 5.30ഓടെയാണ് മാതാപിതാക്കളോട് ജോഗിങ്ങിന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മൂന്ന് മണിക്കൂറിന് ശേഷം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിന് സമീപമുല്ല ട്രെയിൻ ട്രാക്കിൽ ഒരു വഴിയാത്രക്കാരനാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ കണ്ടത്. തുടർന്ന് വഴിയാത്രക്കാരൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു ആത്മഹത്യയാണെന്ന് തെളിഞ്ഞു. രാവിലെ 6.30 ഓടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പോലീസ്…

Read More
Click Here to Follow Us