ടീച്ചർ കള്ളി എന്ന് വിളിച്ചു, വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ടീച്ചർ ‘കള്ളി’ എന്ന് വിളിച്ചതിന് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി.

പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്‌കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പാഠം പകർത്തിയ വിഡിയോയും വൈറലാണ്.

  പെരിന്തൽമണ്ണ റൂട്ടിൽ കേരള ആർടിസിയുടെ വക കിടിലൻ സർപ്രൈസ്!

ഞങ്ങളുടെ സ്കൂളിൽ പരിപാടികൾ നടക്കുകയായിരുന്നു. ഒരു പെൺകുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാൻ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോൾ മറ്റൊരാൾക്ക് ഫോൺ കൈമാറാൻ എന്നോട് ആവശ്യപ്പെട്ടു. ഫോൺ കൈമാറേണ്ട ആൾ അകലെയായിരുന്നതിനാൽ ഞാൻ തന്നെ വിഡിയോ എടുത്തു. ഇതാണ് ടീച്ചർ കണ്ടത്. ഞാൻ വിഡിയോയെടുക്കുന്നത് കണ്ട് ടീച്ചർ എന്ന് ശകാരിച്ചു. മറ്റൊരു കുട്ടി നിർബന്ധിച്ചത് കൊണ്ടാണെന്ന് പറഞ്ഞിട്ടും ടീച്ചർ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കള്ളിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് വിഷമിപ്പിച്ചു.

  നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

വിഡിയോയിൽ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
[masterslider id="10"]

Related posts

Click Here to Follow Us