നടി മഞ്ജിമ മോഹൻ വിവാഹിതയായി

ബാലതാരം ആയി മലയാള സിനിമയിലേക്ക് എത്തിയ താരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.

സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2015ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട്, നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. മണിരത്നം സംവിധാനം ചെയ്ത ‘കടൽ’ എന്ന സിനിമയിലൂടെയാണ് ഗൗതമിന്റെ അരങ്ങേറ്റം. ‘റംഗൂൺ’, ‘ഇവൻ തന്തിരൻ’, ‘മിസ്റ്റർ ചന്ദ്രമൗലി’ തുടങ്ങിയ സിനിമകളിലും ഗൗതം പ്രധാന വേഷത്തിലെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts