മുഹമ്മദ്‌ ഷാരിഖ് ഉടുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് ഉടുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

സ്ഫോടനം നടന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒക്ടോബർ 11ന് ശ്രീകൃഷ്ണ മഠം സന്ദർശിച്ച ശേഷം മുഹമ്മദ് ഷാരീഖ് ഉടുപ്പിയിലെ കാർ സ്ട്രീറ്റിൽ അലഞ്ഞുതിരിയുകയായിരുന്നു. ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ലൊക്കേഷൻ കണ്ടെത്തുകയും ഇവിടെ വച്ച് ആരേയോ ഫോണിൽ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ ലക്ഷണങ്ങൾ മംഗളൂരു പോലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം കാർ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം നടത്താൻ വേണ്ടിയിട്ടാണോ സ്ഥലത്ത് മണിക്കൂറുകളോളം തങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ഇതോടൊപ്പം ഷാരീഖ് മംഗളൂരു നഗരത്തിൽ സ്‌ഫോടനം നടത്തുന്നതിന് മുമ്പ് സാറ്റലൈറ്റ് കോളുകൾ വിളിച്ചതായും കണ്ടെത്തി. ഇതിനെ തുടർന്ന് ധർമ്മസ്ഥല പോലീസ് വനമേഖലയിൽ തെരച്ചിൽ നടത്തി.

രഹസ്യാന്വേഷണ വിഭാഗം ഉഡുപ്പി ജില്ലാ ഇന്റലിജൻസ് വിഭാഗത്തിന് നൽകിയ റിപ്പോർട്ട് പ്രകാരം, ഉഡുപ്പി ജില്ലയിലെ വനമേഖലയ്‌ക്കിടയിലുള്ള മന്ദാർട്ടി ക്ഷേത്രത്തിൽ നിന്ന് 1.5 കിലോമീറ്റർ മാത്രം അകലെയാണ് സംസ്ഥാന സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts