മംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം വർദ്ധിപ്പിക്കാൻ സാധ്യത 

മംഗളൂരു: മംഗളൂരു – തിരുവനന്തപുരം പാതയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണ ജനറൽ മാനേജർ ആർ.എൻ.സിങ്.

ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

മംഗളൂരു ജങ്ക്ഷനിലെ ഫ്ലാറ്റ്ഫോം നിർമ്മാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. പാലക്കാട് – മംഗളൂരു റെയിൽവേ ട്രാക്കിൽ നടക്കുന്ന അറ്റകുറ്റപ്പണികളും പരിശോധിച്ചു. ഷൊർണൂർ ജങ്ക്‌ഷനും സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts