കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം; ട്രെയിനുകൾ വഴിതിരിച്ചു വിടും ; കൂടുതൽ വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും. വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ : ട്രെയിന്‍ നമ്പര്‍ 19577 – തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈ റോഡ് – ധര്‍മവാരം – ഗുണ്ടകൽ – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു.…

Read More

യാത്രക്കിടെ ട്രെയിനുകളിൽ നഷ്ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിൽ എത്തും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേ 

ന്യൂഡൽഹി: ട്രെയിനുകളില്‍ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ‘മിഷൻ അമാനത്’ എന്ന പേരില്‍ ഒരു നൂതന ഓണ്‍ലൈൻ സേവനം അവതരിപ്പിച്ചു. നഷ്‌ടപ്പെട്ട വസ്‍തുക്കള്‍ വീണ്ടെടുക്കുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിൻ്റെ അസൗകര്യം അനുഭവിക്കുന്ന യാത്രക്കാർക്ക് ‘മിഷൻ അമാനത്ത്’ വലിയ അനുഗ്രഹമായിരിക്കും. ഈ പുതിയ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വ്യക്തികള്‍ക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കള്‍ എളുപ്പത്തില്‍ റിപ്പോർട്ടുചെയ്യാനും അവരുടെ വീടുകളിലേക്ക് തന്നെ വീണ്ടെടുക്കല്‍ പ്രക്രിയ ആരംഭിക്കാനും സഹായിക്കുന്നു. ഇന്ത്യൻ…

Read More

മണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം…

Read More

ഫോണിൽ സംസാരിച്ച് റെയിൽപാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ് വെയർ എൻജീനിയർ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Read More

7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു 

ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.

Read More

മംഗളൂരു- രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി

ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി മംഗളൂരു -രാമേശ്വരം പ്രതിവാര ട്രെയിനിന് റെയില്‍വേ അനുമതി നല്‍കി. ശനിയാഴ്ച രാത്രി 7.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 11.45ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമേശ്വരത്തു നിന്ന് തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50ന് മംഗലാപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ഡിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Read More

ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ കോഴിഫാമില്‍ ജോലി ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി…

Read More

അറ്റകുറ്റപണി; ട്രെയിനുകൾ റദ്ദാക്കി, അറിയാം വിശദാംശങ്ങൾ

ബെംഗളൂരു : കെങ്കേരി – ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലെ 15-ാം നമ്പർ ലെവൽ ക്രോസിങ് ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിലതീവണ്ടികൾ പൂർണമായും മറ്റുചിലത് ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമറെയിൽവേ അറിയിച്ചു. ഈ മാസം ആറിനും 13-നും ഇടയിലുള്ള ദിവസങ്ങളിലാണ് തീവണ്ടികൾ റദ്ദാക്കിയത്. മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ തീവണ്ടിയാണ് മാർച്ച് 7,12 തീയതികളിൽ ചന്നപട്ടണയ്ക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനുമിടയിൽ ഭാഗികമായി റദ്ദാക്കിയത്. ചില തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് മാർച്ച് ഏഴിന് 30 മിനിറ്റും മുരുഡേശ്വർ –…

Read More

ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയില്‍ ചിന്നി ചിതറിയിട്ടുണ്ട്. മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മകള്‍ക്ക് അഞ്ചും. വർക്കല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം…

Read More

പൊങ്കാല; സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാമെന്ന് ബെംഗളൂരു കേരള സമാജം ആവശ്യപ്പെട്ടു. 23 ന് വൈകുന്നേരം ബെംഗളൂരുവിൽ നിന്നും 25 ന് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ അനുവദിക്കണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് കോമേഴ്ഷ്യൽ മാനേജർ പ്രകാശ് ശാസ്ത്രിക്ക് നിവേദനം സമർപ്പിച്ചു. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

Read More
Click Here to Follow Us