കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം; ട്രെയിനുകൾ വഴിതിരിച്ചു വിടും ; കൂടുതൽ വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു.

അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.

എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ :

ട്രെയിന്‍ നമ്പര്‍ 19577 – തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈ റോഡ് – ധര്‍മവാരം – ഗുണ്ടകൽ – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ട്രെയിന്‍ നമ്പര്‍ 16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈ റോഡ് – റായ്‌ചൂര്‍ – പൂനെ – പൻവേൽ വഴി തിരിച്ചുവിട്ടു.

ട്രെയിന്‍ നമ്പര്‍ 12283 – എറണാകുളം – നിസാമുദ്ദീൻ എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈ റോഡ് – റായ്‌ചൂര്‍ – പൂനെ – പൻവേൽ വഴി തിരിച്ചുവിട്ടു.

ട്രെയിന്‍ നമ്പര്‍ 22655 – എറണാകുളം – നിസാമുദ്ദീൻ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ച് വിട്ടു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്‌പ്രസിന്‍റെ സമയത്തിലും മാറ്റമുണ്ട്.

ഇന്ന് (10-07-2024) വൈകിട്ട് 4.55-ന് പുറപ്പെടുന്ന ലോകമാന്യ തിലക് എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ച്ചൂര്‍ – പൂനെ – പൻവേൽ വഴിയാണ് സര്‍വീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts