കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായി. മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. തിരുവാങ്കുളത്തു നിന്നു ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കുട്ടി അംഗനവാടി കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വരുന്നതിനിടെയാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണം.
Read MoreTag: CHILD
ഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ
ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി…
Read Moreറീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി; 11 വയസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പതിനൊന്നു വയസ്സുകാരനായ കുട്ടിക്ക് ദാരുണാന്ത്യം. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാൻ കുട്ടികള്‍ തീരുമാനിക്കുന്നത്. കുട്ടി കഴുത്തില്‍ കയർ കെട്ടുകയും മറ്റ് കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തില്‍ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കള്‍ കുടുംബത്തെ വിവരമറിയിക്കുകയും…
Read Moreശ്വാസ തടസത്തെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ചു
നെടുമങ്ങാട്: രണ്ടര വയസ്സുകാരൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. നെടുമങ്ങാട് കുശർക്കോട് പാളയത്തിൻ മുകള്‍ പുനരധിവാസ കോളനി വീട്ടില്‍ സുഖിലിന്റേയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യയാണ് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരികാസ്ഥ്യം ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പറയുന്നു. ഇന്ന് വെളുപ്പിന് സൂര്യക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപതിയിലും അവിടുന്ന് എസ്‌എടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐ സി യുവില്‍ പ്രവേശിപ്പിച്ച് ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreആദിവാസി യുവതി വനത്തിൽ പ്രസവിച്ചു ; കുഞ്ഞ് മരിച്ചു
തൃശൂർ: അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. അതിരപ്പിള്ളി മുക്കൻപുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് വനത്തിൽ പ്രസവിച്ചത്. മാസം തികയും മുൻപായിരുന്നു പ്രസവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു യുവതി. പെരിങ്ങൽക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം.
Read Moreവീട്ടിൽ ഉറങ്ങി കിടന്ന 5 മാസം പ്രായമായ കുഞ്ഞിനെ വളർത്തു നായ കടിച്ചു കൊന്നു
ഹൈദരാബാദ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്. ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.
Read Moreപനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെ തുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകള്‍ ചിന്നു (3) ആണ് പനി ബാധിച്ച് മരിച്ചത്. കുട്ടി ഇന്ന് രാവിലയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഡ്രൈ ഐസ് കഴിച്ച 3 വയസുകാരൻ മരിച്ചു
ന്യൂഡൽഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ…
Read Moreഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ്
ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില്‍ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…
Read Moreപ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം തടഞ്ഞു; യുവതിയുടെ കാൽ ഭർത്താവ് തല്ലിയൊടിച്ചു
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിർത്ത ഭാര്യയുടെ കാലുകള്‍ ഭർത്താവ് തല്ലിയൊടിച്ചു. ബെളഗാവിയിൽ ആണ് സംഭവം. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. പരിക്കേറ്റ മായക്കയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാൻ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിർത്തു. ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു.
Read More