ഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ.

നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്.

ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്.

പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു.

യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ യുവാവ് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു.

തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിക്കുന്നത്.

ഇതിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡ് സൈഡില്‍ ഉപേക്ഷിച്ചത്.

കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നാണ് കണ്ടെത്തിയത്.

മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

നേരത്തെ പോക്കറ്റടി കേസില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts