റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി; 11 വയസുകാരന് ദാരുണാന്ത്യം 

ഭോപ്പാൽ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പതിനൊന്നു വയസ്സുകാരനായ കുട്ടിക്ക് ദാരുണാന്ത്യം.

പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാൻ കുട്ടികള്‍ തീരുമാനിക്കുന്നത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

കുട്ടി കഴുത്തില്‍ കയർ കെട്ടുകയും മറ്റ് കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തില്‍ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം.

കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കള്‍ കുടുംബത്തെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts