മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് രണ്ടേമുക്കാൽ ലക്ഷം രൂപയും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും കവർന്നു.

ബെംഗളൂരു : മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് കാറിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ ലക്ഷം രൂപയും, മൊബൈൽ ഫോണും ആറ് ലക്ഷം രൂപ വിലവരുന്ന വാച്ച്, എ.ടി.എം.കാർഡ്, ചെക്ക് ബുക്ക്, പാൻ കാർഡ് എന്നിവയും കവർന്നു,

നാദാപുരം സ്വദേശിയും ബാനസവാഡിയിലെ അമക്സ് സൂപ്പർ മാർക്കറ്റിൻ്റെ ഉടമയുമായ പി.പി.സമീൽ ഇന്നലെ വൈകുന്നേരമാണ് കവർച്ചക്ക് ഇരയായത്.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

രണ്ട് സുഹൃത്തുക്കൾക്കൊപ്പം കസ്തൂരി നഗറിലെ ഒരു ബാങ്കിൽ സ്ഥാപനത്തിന് പുതിയ ഒരു അക്കൗണ്ട് തുറക്കാൻ പോയതായിരുന്നു സമീൽ.

ബാങ്കിലെ തിരക്ക് കാരണം അടുത്ത ദിവസം വരാൻ അവർ ആവശ്യപ്പെട്ടു.

ഭക്ഷണം കഴിക്കാനായി കമ്മന ഹളളിയിലെ ഹോട്ടലിന് സമീപം വാഹനം നിർത്തിയപ്പോൾ ആണ് കവർച്ച നടന്നത്.

ആറ് പേർ 3 ബൈക്കുകളിൽ വന്നാണ് കവർച്ച നടത്തിയത് എന്ന് സി.സി.ടി.വി.ദൃശ്യങ്ങളിൽ വ്യക്തമാണ് എന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts