രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളും ഡിസംബർ ഒന്നിന് തുറക്കും…

ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസി(ആർ.ജി.യു.എച്ച്.എസ്) ൻ്റെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ, ഡെൻ്റൽ, ആയുഷ്, പാരാമെഡിക്കൽ, നഴ്സിംഗ്, ഫാർമസി കോളേജുകൾ ഡിസംബർ 1 മുതൽ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചതാണ് ഇക്കാര്യം. കോളേജ് അഡ്മിനിസ്ട്രേഷനും വിദ്യാർത്ഥികളും സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Karnataka Government has decided to reopen all the medical, dental,AYUSH, paramedical, nursing and pharmacy colleges affiliated…

Read More

നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ, 3 മരണം; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2016 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3443 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ മാത്രം, മരണ നിരക്കും കുത്തനെ താഴ്‌ന്നു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3443 ആകെ ഡിസ്ചാര്‍ജ് : 818392 ഇന്നത്തെ കേസുകള്‍ : 2016 ആകെ ആക്റ്റീവ് കേസുകള്‍ : 28026 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11491…

Read More

പ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ അന്തരിച്ചു;എന്നും വിവാദങ്ങളുടെ തോഴൻ;വിടവാങ്ങിയത് നഗരത്തിലെ ടാബ്ലോയ്ഡ് പത്രങ്ങളുടെ പിതാവ്.

ബെംഗളൂരു : പ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ (62) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വന്തം ഓഫീസിൽ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. 1958ൽ ബെല്ലാരിയിൽ ജനിച്ച ബെളഗെരെ നഗരത്തിൽ എത്തിയതിന് ശേഷമാണ് പ്രശസ്തനാകുന്നത്. ബെല്ലാരിയിലും ഹാസനിലും ചെറിയ രീതിയിലുള്ള ജോലികൾ ചെയ്ത ശേഷം ബെംഗളൂരുവിലെത്തി ഒരു പ്രസ് തുടങ്ങുകയായിരുന്നു. ഇദ്ദേഹം ആരംഭിച്ച “ഹായ് ബാംഗ്ലൂർ ” എന്ന ടാബ്ലോയ്ഡ് നഗരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പത്രമായിരുന്നു. യുവാക്കളെ ആകർഷിക്കുന്ന രീതിയാൽ “ഓമനസേ”എന്ന ഒരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. 70 ൽ അധികം പുസ്തകങ്ങളും ലേഖനങ്ങളും…

Read More

ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കിയ ബന്ധുക്കള്‍ക്ക് മകൻ കൊടുത്ത പണി!

ബെംഗളൂരു: ചുവന്ന ലിപ്സ്റ്റിക് ഇടുന്നത് മോശം സ്ത്രീകളാണ് എന്നാണ് സമൂഹത്തിൽ പൊതുവെയുള്ള വിലയിരുത്തൽ. ഇതിനാൽ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരില്‍ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെന്‍ എന്ന യുവാവ്. ചുവന്ന ലിപ്സ്റ്റിക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കള്‍ക്ക് അതേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ തന്റെ ചിത്രം അയച്ച്‌ നല്‍കിയായിരുന്നു പുഷ്പകിന്റെ പ്രതികാരം. പുഷപക് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ: “ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ…

Read More

കേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം

ബെംഗളൂരു: കേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം. അനുമതിരേഖകളോടെ പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ഒരുസംഘം തടഞ്ഞത്. യെല്ലാപ്പൂരിൽനിന്ന് കൊച്ചിയിലെ ആശ്രമത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരു തൊക്കോട്ട് എത്തിയപ്പോൾ ഒരുസംഘം തടഞ്ഞ് ഡ്രൈവറെയും സഹായിയെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. കോടതി അനുമതിരേഖ കാണിച്ചെങ്കിലും സംഘം പിൻവാങ്ങിയില്ല. പിന്നീട് അക്രമികൾ അറിയിച്ചതനുസരിച്ച് ഉള്ളാൾ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. പുലർച്ചെയോടെ കോടതി ഉത്തരവ് പരിശോധിച്ച് ഇവരെ യാത്ര തുടരാൻ അനുവദിച്ചു. എന്നാൽ നിയാമാനുസൃതമായി പശുക്കളെ കൊണ്ടുപോകുന്നവരെ ആക്രമിച്ചവർക്കെതിരേ നടപടിയെടുക്കാൻ പോലീസ്…

Read More

കെമിക്കൽ യൂണിറ്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ ഉടമകളെ പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു: നഗരത്തിലെ ബാപ്പുജിനഗറിൽ കഴിഞ്ഞ ദിവസം കെമിക്കൽ യൂണിറ്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കെമിക്കൽ യൂണിറ്റ് ഉടമകളെ പോലീസ് അറസ്റ്റുചെയ്തു. രേഖ കെമിക്കൽസ് ആൻഡ് രേഖ കെമിക്കൽ കോർപ്പറേഷൻ ഉടമകളായ സജ്ജൻ രാജ് (66), ഭാര്യ കമല (60), മകൻ അനിൽകുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. തീപ്പിടിത്തത്തിൽ മൂന്നുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചുവന്നത്. മലിനീകരണ നിയന്ത്രണബോർഡ്, ബി.ബി.എം.പി., അഗ്നിരക്ഷാവകുപ്പ് എന്നിവിടങ്ങളിൽനിന്ന് അനുമതിയില്ലാതെയായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി സജ്ജൻരാജ് കെമിക്കൽ വ്യവസായം നടത്തിവരുകയായിരുന്നുവെന്നും…

Read More

പാലക്കാട് പോലീസ് വേഷത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് കാറ് മോഷണം

പാലക്കാട്: പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച്‌ കാറുമായി കടന്നു കളഞ്ഞു. പുതുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി. പോലീസ് വേഷത്തിലെത്തിയവര്രാണ് കൊള്ള നടത്തിയത്. ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീര്‍, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കൊള്ള നടന്നത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതറോഡ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കൊള്ള…

Read More

പോലീസിൻ്റെ നീക്കം കോൺഗ്രസ് നേതാവിൻ്റെ മകന് ചേർത്തി നൽകി;ഹെഡ്കോൺസ്റ്റബിളിന് സസ്പെൻഷൻ.

ബെംഗളൂരു : ഡാർക്ക് വെബ് വഴി ലഹരിമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള പോലീസിൻ്റെ ശ്രമങ്ങൾ പ്രതികളിൽ ഒരാളായ കോൺഗ്രസ് നേതാവിന് മകൻ ദർശൻ ലാമണിക്ക് ചോർത്തി നൽകിയതിന് ഹെഡ് കോൺസ്റ്റബിൾ പ്രഭാകറിന് സസ്പെൻഷൻ. ഡാർക്ക് വെബ് വഴി 500 ഗ്രാം ലഹരിമരുന്നെത്തിച്ചത് സുജയ്, ഹേമന്ത്, പ്രസീദ് ഷെട്ടി, സുനീഷ് ഹെഗ്‌ഡെ എന്നിവരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സുജയ് പിടിയിലായതോടെ മറ്റുള്ളവർ മുങ്ങുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ നൽകിയ വിവരത്തെ തുടർന്നാണ് ഇവർ ഒളിവിൽപ്പോയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇവരെ ഗോവയിൽ നിന്നാണ് കർണാടക…

Read More

മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് രണ്ടേമുക്കാൽ ലക്ഷം രൂപയും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും കവർന്നു.

ബെംഗളൂരു : മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് കാറിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ ലക്ഷം രൂപയും, മൊബൈൽ ഫോണും ആറ് ലക്ഷം രൂപ വിലവരുന്ന വാച്ച്, എ.ടി.എം.കാർഡ്, ചെക്ക് ബുക്ക്, പാൻ കാർഡ് എന്നിവയും കവർന്നു, നാദാപുരം സ്വദേശിയും ബാനസവാഡിയിലെ അമക്സ് സൂപ്പർ മാർക്കറ്റിൻ്റെ ഉടമയുമായ പി.പി.സമീൽ ഇന്നലെ വൈകുന്നേരമാണ് കവർച്ചക്ക് ഇരയായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കസ്തൂരി നഗറിലെ ഒരു ബാങ്കിൽ സ്ഥാപനത്തിന് പുതിയ ഒരു അക്കൗണ്ട് തുറക്കാൻ പോയതായിരുന്നു സമീൽ. ബാങ്കിലെ തിരക്ക് കാരണം അടുത്ത ദിവസം വരാൻ അവർ…

Read More
Click Here to Follow Us