ഇത്തവണ പിറന്നാൾ ആഘോഷം ഇല്ലെന്ന് ദേവ ഗൗഡ

ബെംഗളൂരു: മകനും കൊച്ചുമകനും ഗുരുതരമായ കേസുകളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി ദേവ ഗൗഡ.

മേയ് 18നാണ് ദേവഗൗഡയുടെ പിറന്നാള്‍.

മകൻ എച്ച്‌.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികോപദ്രവക്കേസുകളും കൊച്ചുമകനും ഹസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നിരവധി ലൈംഗികാക്രമണ കേസുകളും ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡയുടെ തീരുമാനം.

താൻ 92ാം വയസ്സിലേക്കു കടക്കുകയാണ്.

ചില കാരണങ്ങളാല്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കുന്നില്ല.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

നിങ്ങള്‍ എവിടെയാണോ അവിടെയിരുന്ന് എനിക്ക് പിറന്നാള്‍ ആശംസിച്ചാല്‍ മതിയെന്നും ഗൗഡ വ്യക്തമാക്കി.

അശ്ലീല വീഡിയൊ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്‍റെ വീട്ടിലെ ജോലിക്കാരി തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജോലിക്ക് ചേർന്ന് നാലാം മാസം മുതല്‍ പ്രജ്വല്‍ തന്നെ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയെന്നും എച്ച്‌.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവത പറയുന്നു.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ആറ് വനിതാ ജോലിക്കാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഭീതിയിലായിരുന്നു.

ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവർത്തകർ പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us