ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കിയ ബന്ധുക്കള്‍ക്ക് മകൻ കൊടുത്ത പണി!

ബെംഗളൂരു: ചുവന്ന ലിപ്സ്റ്റിക് ഇടുന്നത് മോശം സ്ത്രീകളാണ് എന്നാണ് സമൂഹത്തിൽ പൊതുവെയുള്ള വിലയിരുത്തൽ. ഇതിനാൽ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരില്‍ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെന്‍ എന്ന യുവാവ്. ചുവന്ന ലിപ്സ്റ്റിക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കള്‍ക്ക് അതേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ തന്റെ ചിത്രം അയച്ച്‌ നല്‍കിയായിരുന്നു പുഷ്പകിന്റെ പ്രതികാരം.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പുഷപക് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

“ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ ഒരു കുടുംബയോഗത്തില്‍ പങ്കുടെക്കവെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് അപമാനിച്ചു. ഇതിനാൽ ഇന്നലെ അവര്‍ക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാന്‍ അയച്ചു കൊടുത്ത് ശുഭദിനം ആശംസിച്ചു.

അമ്മയെ ഇത്തരത്തില്‍ അപമാനിക്കുമ്ബോള്‍ സമൂഹമാധ്യമങ്ങളില്‍ ആദര്‍ശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാന്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടിരിക്കുന്നു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, പെണ്‍മക്കള്‍ക്കും, പുരുഷന്മാരല്ലാത്ത എല്ലാവര്‍ക്കും വേണ്ടി ഞാനിന്ന് ശബ്ദമുയര്‍ത്തുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാ സഹോദരങ്ങളും തങ്ങളുടെതായ രീതിയിൽ നിങ്ങളറിയുന്ന സ്ത്രീകൾക്കുവേണ്ടി നിലകൊള്ളണം.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts