കേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം

ബെംഗളൂരു: കേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം. അനുമതിരേഖകളോടെ പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ഒരുസംഘം തടഞ്ഞത്.

യെല്ലാപ്പൂരിൽനിന്ന് കൊച്ചിയിലെ ആശ്രമത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരു തൊക്കോട്ട് എത്തിയപ്പോൾ ഒരുസംഘം തടഞ്ഞ് ഡ്രൈവറെയും സഹായിയെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കോടതി അനുമതിരേഖ കാണിച്ചെങ്കിലും സംഘം പിൻവാങ്ങിയില്ല. പിന്നീട് അക്രമികൾ അറിയിച്ചതനുസരിച്ച് ഉള്ളാൾ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. പുലർച്ചെയോടെ കോടതി ഉത്തരവ് പരിശോധിച്ച് ഇവരെ യാത്ര തുടരാൻ അനുവദിച്ചു.

എന്നാൽ നിയാമാനുസൃതമായി പശുക്കളെ കൊണ്ടുപോകുന്നവരെ ആക്രമിച്ചവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല. മംഗളൂരുവിൽ പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുന്നവരെ ആക്രമിക്കുന്നത് പതിവ് സംഭവമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts