അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ സജീവമാകുന്നു. പ്രമുഖ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20-യിൽ അഖിൽ ഇന്ന് അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കോൺഗ്രസ് നേതാക്കളുമായി, പ്രത്യേകിച്ച് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

കൊട്ടാരക്കര മണ്ഡലത്തിൽ ബിജെപി നടത്തിയ സർവെയിൽ അഖിലിന് വലിയ വിജയസാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ബിജെപി നേതൃത്വം അദ്ദേഹത്തെ സമീപിച്ചെങ്കിലും പാർട്ടിയിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ ചേരുന്നതിന് പകരം സഖ്യകക്ഷിയായ ട്വന്റി 20-യിൽ ചേർന്ന് മത്സരിക്കുക എന്ന നിർദ്ദേശത്തോട് അഖിൽ അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

സാധാരണയായി ബിജെപി മത്സരിക്കുന്ന കൊട്ടാരക്കര സീറ്റ്, അഖിൽ മാരാരുടെ ജനപ്രീതിയും വിജയസാധ്യതയും കണക്കിലെടുത്ത് ഇത്തവണ ട്വന്റി 20-ക്ക് വിട്ടുനൽകാനാണ് എൻ.ഡി.എ മുന്നണിയിലെ ധാരണയെന്നാണ് വിവരം. സിനിമാ-ടെലിവിഷൻ രംഗത്തെ പ്രശസ്തി അഖിൽ മാരാർക്ക് വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts