സബര്‍ബന്‍ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോമില്‍ സ്‌ക്രീന്‍ ഡോര്‍; കോച്ച് ടെര്‍മിനല്‍ യെലഹങ്കയില്‍

ബെംഗളൂരു: സബർബൻ റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള നടപടികളുമായി റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ റൈഡ്). 148 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 4 ഇടനാഴികളിലായി 64 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്ന ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളിലാണ് സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുക. തിരക്കിലും തിരക്കിലും പെട്ട് യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ട്രാക്കിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് സബർബൻ പാതയിൽ സർവീസ് നടത്തുക. ട്രെയിനുകൾ നിർത്തുമ്പോൾ കോച്ചുകളുടെ വാതിലുകൾ തുറക്കുന്നതിനൊപ്പം സ്‌ക്രീൻ ഡോറുകളും…

Read More

വീണ്ടും പിണറായിയോട് പിണങ്ങി മൈക്ക്, ഇത്തവണ കേസില്ല

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും പിണങ്ങി. എന്നാൽ, ഇത്തവണ മൈക്ക് തകരാറിലായപ്പോൾ തമാശ രൂപേണയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന്’ ആയിരുന്നു അദ്ദേഹം തമാശയായി പറഞ്ഞത്. മുൻപ് കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായത്തിന് പിന്നാലെ പോലീസ് കേസെടുത്ത സംഭവം വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിതെളിച്ചിരുന്നു. അന്ന് വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും കേസ് വേണ്ടെന്ന് പോലീസിന് നിർദേശം നൽകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

Read More

യെലഹങ്കയിൽ രാജ്യത്തെ ഏറ്റവും വലിയ മെഗാ റെയിൽവേ ടെർമിനൽ വരുന്നു; ചിലവ് 5,754 കോടി

ബെംഗളൂരു: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരത്തിന് ആശ്വാസമേകി പുതിയ മെഗാ റെയിൽവേ ടെർമിനൽ വരുന്നു. യെലഹങ്കയിലെ റെയിൽ വീൽ ഫാക്ടറിക്ക് സമീപമാണ് 5,754 കോടി രൂപ ചിലവിൽ ഈ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. പൂർത്തിയാകുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ റെയിൽവേ ടെർമിനലായി ഇത് മാറും. പദ്ധതിയുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്ക് (Final Location Survey) റെയിൽവേ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു. സർവേ പൂർത്തിയാകുന്നതോടെ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കും. പുതിയ ടെർമിനലിന്റെ സവിശേഷതകൾ: നഗരത്തിലെ അഞ്ചാമത്തെ റെയിൽവേ ടെർമിനലായിരിക്കും…

Read More

‘ദി കേരള സ്റ്റോറി 2’: സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും കേരള ഹൈക്കോടതി നോട്ടീസ്; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കാനും സമൂഹത്തിൽ…

Read More

റംസാന്‍ വിശേഷം; നഗരത്തിലെ ഇന്നത്തെ നോമ്പ് തുറയും നാളെ അത്താഴം വിടേണ്ടതുമായ സമയങ്ങൾ യം

ബെംഗളൂരു: സഹനത്തിന്റെയും ആത്മശുദ്ധിയുടേയും പുണ്യമാസമായി പരിശുദ്ധ റംസാന്‍ വ്രതത്തിന് ഇന്ന് തുടക്കം. പുണ്യപാതയില്‍ വ്രതശുദ്ധി പടരുന്ന മുപ്പത് ദിനങ്ങള്‍. പ്രാര്‍ത്ഥനകള്‍ കൊണ്ട് സമ്പന്നമാണ് ഓരോ വിശ്വാസിയും. പള്ളികള്‍ വ്രതാനുഷ്ഠാനത്തിന് ഒരുങ്ങിക്കഴിഞ്ഞു. മാസപ്പിറവി ദര്‍ശിച്ചതോടെ വിശ്വാസികള്‍ സന്തോഷത്തിലാണ്. മിക്ക പള്ളികളിലും തറാവീഹ് നമസ്‌കാരം ആരംഭിച്ചു. വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് സമൂഹ നോമ്പുതുറയും രാത്രിയില്‍ തഹജ്ജുദ് നമസ്‌കാരവും നടക്കും. റംസാന്‍ പ്രമാണിച്ച് വിപണികളിലും പള്ളികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം സമൂഹ നോമ്പുതുറയ്ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഇന്ന് നോമ്പുതുറ: വൈകിട്ട് 6.27 നാളെ…

Read More

നഗരത്തിൽ ഇഫ്താർ, അത്താഴ സൗകര്യം അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സമൂഹ നോമ്പുതുറയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കെഎംസിസി, മലബാര്‍ മുസ്ലിം അസോസിയേഷന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമായും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ശിവാജിനഗര്‍, ജെ.സി റോഡ്, മഡിവാള, ഇന്ദിരാനഗര്‍ തുടങ്ങിയ ഇടങ്ങളിലെ പള്ളികളില്‍ നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങളുണ്ട്. യശ്വന്തപുര അൽ മസ്ജിദുൽ ബദരിയ്യ: ഇഫ്താർ, അത്താഴ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് അത്താഴ പാഴ്സൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് രാത്രി 8.20 നും, 10 നും ഹാഫിശ് മുഹമ്മദ് ജൗഹർ യമാനി, അഹമ്മദ് അലി…

Read More

പുരയിടത്തിൽ തലയോട്ടികളും അസ്ഥികളും കണ്ടെത്തി; ഒരെണ്ണത്തിൽ ‘വാസു’ എന്ന് എഴുതിയ നിലയിൽ

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ചുകൊണ്ട് പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ മനുഷ്യ തലയോട്ടികളും അസ്ഥികളും കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുരയിടത്തിന്റെ സംരക്ഷണം നോക്കുന്ന രാധാകൃഷ്ണൻ എന്ന വ്യക്തി രാവിലെ ചക്കയിടാനായി പറമ്പിൽ എത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറുകൾ കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ തലയോട്ടികളും എല്ലുകളും കണ്ടെത്തുകയായിരുന്നു. കവറിലാക്കിയ നിലയിലുള്ള അസ്ഥികൾ മതിലിന് പുറത്തുനിന്ന് ആരോ പുരയിടത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. ‘വാസു’ എന്ന പേര്; ദുരൂഹത…

Read More

ബെംഗളൂരുവിൽ വളർത്തുനായ്ക്കൾക്ക് പുതിയ നിയമങ്ങൾ; ലംഘിച്ചാൽ ഉടമകൾക്കെതിരെ നടപടി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വളർത്തുനായ്ക്കളെ വളർത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ (GBB/BBMP). സുപ്രീം കോടതി നിർദ്ദേശങ്ങൾക്കും 1960-ലെ മൃഗപീഡന നിരോധന നിയമത്തിനും അനുസൃതമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജി.ബി.ബി ചീഫ് കമ്മീഷണർ അഞ്ച് മുനിസിപ്പൽ കമ്മീഷണർമാർക്കും പ്രത്യേക നിർദ്ദേശം നൽകി. പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ: വളർത്തുനായ്ക്കളെ വളർത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലൈസൻസ് എടുക്കണം. എല്ലാ വർഷവും നിശ്ചിത തുക നൽകി ഈ ലൈസൻസ് പുതുക്കേണ്ടതുണ്ട്. ഓരോ വളർത്തുനായുടെ ശരീരത്തിലും ഉടമ സ്വന്തം ചെലവിൽ…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും…

Read More

വൈറലാകാൻ ‘കാട്ടിക്കൂട്ടലുകൾ’; ഓടുന്ന ബസിന്റെ ഡോർ തുറന്ന് നമ്പർ പ്ലേറ്റ് നീക്കിയ ബൈക്ക് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയിൽ വീഡിയോ കാണാം

ഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി പൊതുജനങ്ങളുടെ ജീവൻ പണയപ്പെടുത്തി അഭ്യാസപ്രകടനം നടത്തിയ 22-കാരനെ ഡൽഹി പൊലീസ് പിടികൂടി. ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെയും ഓട്ടോയുടെയും വാതിലുകൾ ബൈക്കിലിരുന്ന് തുറന്നായിരുന്നു യുവാവിന്റെ സാഹസികത. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ബൈക്കിൽ സഞ്ചരിച്ച യുവാവ്, തൊട്ടടുത്ത് ഓടിക്കൊണ്ടിരുന്ന ഡിടിസി (DTC) ബസിന്റെയും മറ്റ് വാഹനങ്ങളുടെയും വാതിലുകൾ ബൈക്കിലിരുന്ന് തന്നെ വലിച്ചുതുറക്കുകയായിരുന്നു. ബസ് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് കടുത്ത…

Read More
Click Here to Follow Us