പാലക്കാട് പോലീസ് വേഷത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് കാറ് മോഷണം

പാലക്കാട്: പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച്‌ കാറുമായി കടന്നു കളഞ്ഞു. പുതുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി. പോലീസ് വേഷത്തിലെത്തിയവര്രാണ് കൊള്ള നടത്തിയത്.

ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീര്‍, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കൊള്ള നടന്നത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതറോഡ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കൊള്ള സംഘം കാര്‍ യാത്രക്കാരെ ആക്രമിച്ച് വാഹനവുമായി കടന്നു കളഞ്ഞത്.

ആദ്യം പോലീസ് വേഷത്തിലെത്തിയ രണ്ട് പേര്‍ യാത്രക്കാരുടെ മുഖത്ത് സ്പ്രേ അടിച്ചു. പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ 4 പേര്‍ മരക്കഷ്ണങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.വാഹനമോടിച്ചിരുന്ന നവനീതിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലക്ക് പരുക്കേറ്റ ഇദ്ദേഹത്തിന് ആറ് തുന്നുകളുണ്ട്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

മാരുതി സിയാസ് കാറാണ് തട്ടിയെടുത്തത്. ബിസിനസ് രേഖകളും പണമടങ്ങിയ പഴ്‌സുകളും ചെക്ക് ലീഫുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts