കർണാടകയിൽ സ്കൂൾ ആരംഭം പൂജകൾ നടത്തി, വിമർശനവുമായി നിരവധി പേർ

ബെംഗളൂരു: ദക്ഷിണ കർണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളിൽ അധ്യായനം ആരംഭിച്ചത് ഹിന്ദു മത ആചാരപ്രകാരമുള്ള പൂജയോടെയാണ്.

മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കാതെ പുറത്ത് നിർത്തിയ കർണാടകയിലാണ് പൂജ അരങ്ങേറിയത്.

മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാൽക്കാട്ടെ സർക്കാർ സ്‌കൂളുകളിൽ ‘ഗാനഹോമ’ പൂജകളോടെ സ്‌കൂളുകൾ ആരംഭിച്ചു. ക്ലാസ് മുറികൾക്കുള്ളിൽ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കർമങ്ങൾ നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

മതചിഹ്നമാണെന്ന് പറഞ്ഞ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയ കർണാടക സർക്കാർ സ്‌കൂളുകളിൽ പൂജ അരങ്ങേറിയത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പരീക്ഷ എഴുതാൻ പോലും ബിജെപി ഭരണകൂടവും പോലീസും അനുവദിച്ചിരുന്നില്ല. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്‌കൂളിൽ കയറ്റിയതിന്റെ പേരിൽ മുസ്ലീം അദ്ധ്യാപികയെ സസ് പെൻഡ് ചെയ്ത നടപടി വാർത്തയായിരുന്നു. എന്നാൽ, സ്കൂൾ അങ്കണത്തിൽ പൂജ നടത്തിയിട്ടും മാധ്യമങ്ങൾ വാർത്തയാക്കുകയോ അല്ലെങ്കിൽ നടപടിയെടുക്കുകയോ ചെയ്തില്ല.

  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്

സർക്കാർ സ്‌കൂളിൽ ഹിന്ദു മത ആചാരപ്രകാരമുള്ള പൂജ നടത്തിയിട്ടും സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുന്നില്ല എന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us