ബെംഗളൂരു: ദക്ഷിണ കർണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളിൽ അധ്യായനം ആരംഭിച്ചത് ഹിന്ദു മത ആചാരപ്രകാരമുള്ള പൂജയോടെയാണ്. മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കാതെ പുറത്ത് നിർത്തിയ കർണാടകയിലാണ് പൂജ അരങ്ങേറിയത്. മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാൽക്കാട്ടെ സർക്കാർ സ്‌കൂളുകളിൽ ‘ഗാനഹോമ’ പൂജകളോടെ സ്‌കൂളുകൾ ആരംഭിച്ചു. ക്ലാസ് മുറികൾക്കുള്ളിൽ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കർമങ്ങൾ നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മതചിഹ്നമാണെന്ന് പറഞ്ഞ് ഹിജാബ്…
Read More