പാത്രങ്ങളിൽ ഒളിപ്പിച്ച ഒൻപത് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബെംഗളൂരു : ശനിയാഴ്ച ബെംഗളൂരുവിലെ എയർ കാർഗോയിൽ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ രാജ്യാന്തര വിപണിയിൽ നിന്ന് 9.23 കോടി രൂപ വിലമതിക്കുന്ന 46.799 കിലോഗ്രാം എഫിഡ്രിൻ കണ്ടെടുത്തു.

ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനാണ് മയക്കുമരുന്ന് അടുക്കളയിലെ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. “എയർ കൊറിയർ വഴി നിരോധിത വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,” തുടർന്ന് നടത്തഹിയാ പരിശോധനയിൽ ആണ് മയക്കുമരുന്ന് പിടികൂടിയത് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

“ടിപ്പ് ഓഫിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചരക്കുകൾ നന്നായി സ്കാൻ ചെയ്യുകയും പാത്രങ്ങളുടെ അടിയിൽ ഒളിപ്പിച്ച പാക്കറ്റുകളിൽ 46 കിലോ നിരോധിത എഫെഡ്രിൻ കണ്ടെത്തി. ചെന്നൈ വഴി ഓസ്‌ട്രേലിയയിലേക്ക് അയക്കാനുള്ളതായിരുന്നു ചരക്ക്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts