ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ വംശനാശഭീഷണി നേരിടുന്ന അഞ്ച് ഇന്ത്യൻ ചെന്നായ കുഞ്ഞുങ്ങൾ കൂടി ജനിച്ചു

ബെംഗളൂരു: വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഗ്രേ വുൾഫിന്റെ എണ്ണം വർദ്ധിച്ചു വരുന്നു. കൊപ്പൽ ജില്ലയിലെ ബങ്കപൂർ ചെന്നായ് സങ്കേതത്തിൽ ഒരു ചെന്നായ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു.

ചെന്നായ്ക്കുട്ടികളുടെ വീഡിയോയും പുറത്തുവിട്ടു. ഗംഗാവതി മേഖലയില്‍ ഏകദേശം 332 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ബങ്കാപൂര്‍ ചെന്നായ സങ്കേതത്തിന്റെ സംരക്ഷണത്തെക്കുറിച്ച് വനം വകുപ്പിന് ആശങ്കയുണ്ട്,

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

കഴിഞ്ഞ മാസം, ഇതേ വനത്തിൽ ഒരു ചെന്നായ 8 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ഇപ്പോൾ മറ്റൊരു ചെന്നായ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

പ്രകൃതിദത്ത ഗുഹകളും കുന്നുകളും ഉള്ള ഈ വന്യജീവി സങ്കേതം ചെന്നായ്ക്കൾ, പുള്ളിപ്പുലികൾ, മയിലുകൾ, കഴുതപ്പുലികൾ, കുറുക്കന്മാർ, മുയലുകൾ, മുള്ളൻപന്നികൾ എന്നിവയുൾപ്പെടെ നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ്.

വേട്ടയാടൽ തടയാൻ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ, ഈ വനത്തിലെ ചാര ചെന്നായ്ക്കളുടെ എണ്ണം 40-45 ആയി വർദ്ധിച്ചു. പുതുതായി ജനിച്ച ചെന്നായ്ക്കുട്ടികളെ ആളുകൾ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്,

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

കൂടാതെ ഗുഹകൾക്ക് സമീപം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു, .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts