ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു, ചില പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു.
ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്കൂളുകൾക്കും ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര അവധി പ്രഖ്യാപിച്ചു. ഇരട്ട തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ എം കുർമ റാവു നിർദേശം നൽകി.
തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ വീടുകളിലേക്ക് ഒഴുകിയെത്തിയ മഴവെള്ളം നീക്കം ചെയ്യാൻ പാടുപെട്ടു. ബെംഗളൂരുവിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ നിരവധി റോഡുകൾ തകർന്നു. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടർച്ചയായി രണ്ടാം ദിവസവും നഗരത്തിൽ പര്യടനം നടത്തി മഴക്കെടുതികൾ വിലയിരുത്തി.
കൃഷ്ണരാജ സാഗർ, കബനി, ഹാരംഗി, ഹേമാവതി, അൽമാട്ടി, നാരായണപുര, ഭദ്ര, തുംഗഭദ്ര, ഘടപ്രഭ, മലപ്രഭ തുടങ്ങി നിരവധി അണക്കെട്ടുകൾ കനത്ത മഴയെത്തുടർന്ന് നിറയുന്ന നിലയിലാണ്. അതേസമയം, ബെംഗളൂരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബാഗൽകോട്ട്, ചിക്കമംഗളൂരു, മൈസൂരു, ഹാവേരി, ഗദഗ്, റായ്ച്ചൂർ, മാണ്ഡ്യ, ചിത്രദുർഗ, ദാവൻഗരെ, കോപ്പൽ, ബല്ലാരി ശിവമോഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.