ബിജെപി നേതാവിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി നേതാവ് അനന്തരാജു (46) മരിച്ച കേസ് അന്വേഷിക്കുന്ന ബ്യാദരഹള്ളി പോലീസ് ഇയാളുടെ സുഹൃത്തായ കെ.ആർ.പുരം സ്വദേശിനി രേഖയെ (38) അറസ്റ്റ് ചെയ്തു. അനന്തരാജുവിന്റെ മരണവിവരമറിഞ്ഞ് രേഖ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കെആർ പുരത്ത് താമസിക്കുന്ന വീട്ടമ്മയായ രേഖ ആറ് വർഷം മുമ്പ് അനന്തരാജുമായി സൗഹൃദത്തിലായെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനന്തരാജു ഉപേക്ഷിച്ച മരണക്കുറിപ്പിൽ യുവതിയുടെ പേരും ഉണ്ടായിരുന്നു.
കേസിൽ രേഖയുടെ ഭർത്താവ് വിനോദിന്റെയും സുഹൃത്ത് സ്പന്ദനയുടെയും പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

അതിനിടെ, അനന്തരാജുവിന്റെ ഭാര്യ സുമ ബികെയും രേഖയും തമ്മിലുള്ള സംഭാഷണമെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് ചോർന്ന് വൈറലായിരിക്കുകയാണ്. രേഖയെയും അനന്തരാജുവിനെയും സുമ ഭീഷണിപ്പെടുത്തുന്നത് ക്ലിപ്പിംഗിൽ കേൾക്കാം. അന്വേഷണ ഉദ്യോഗസ്ഥർ ഓഡിയോ പരിശോധിച്ച് സുമയുടെ ഭർത്താവ് അനന്തരാജുവിന്റെ ആത്മഹത്യക്ക് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts