സഞ്ജന ഗൽറാണിയും പരപ്പന അഗ്രഹാര ജയിലിൽ

ബെംഗളുരു: ലഹരിമരുന്നു കേസിൽ നടി സഞ്ജന ഗൽറാണിയെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു.

താരദമ്പതികളായ ദിഗന്ത് മഞ്ചലയോടും ഭാര്യ ഐന്ദ്രിത റായിയോടും കഴിഞ്ഞ ദിവസം ഹാജരാകാൻ സി സി ബി ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനുശേഷം അവരെ വിട്ടയച്ചു.

ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിലെത്തിയ ദമ്പതികൾ നാലു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരായി. ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങൾ പങ്കെടുത്ത പാർട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിച്ചു. തങ്ങൾ ലഹരിമരുന്നുപയോഗിച്ചിട്ടില്ലെന്ന് ദമ്പതികൾ മൊഴി നൽകി.ആവശ്യമെങ്കിൽ വീണ്ടും ഹാജരാകാമെന്ന് സി സി ബി നിർദ്ദേശിച്ചിട്ടുണ്ട്

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

പോലീസ് കസ്റ്റഡിയിൽ ആയിരുന്ന സഞ്ജന ഗൽ റാണിയെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് കോടതി വിധിയനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.നടി രാഗിണി ദ്വിവേദിയേയും, കേസിൽ പിടിയിലായ മറ്റുപ്രതികളേയും താമസിപ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് സഞ്ജന ഗൽ റാണിയേയും മാറ്റിയിരിക്കുന്നത്.

പ്രമുഖർ പങ്കെടുത്ത പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്ത ബെനാൾഡ് ഉദ്ദെന്ന എന്ന ആഫ്രിക്കൻ സ്വദേശിയും സി സി ബി യുടെ പിടിയിലായിട്ടുണ്ട്.12 ഗ്രാം കൊക്കെയ്നും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ 11 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts