കേരളത്തിൻ്റെ തിരുവാതിര പോലെ; സത്രീകളുടെ പ്രധാന ഉൽസവം വരമഹാലക്ഷ്മി ഹബ്ബക്ക് ഒരുങ്ങി നഗരം.

ബെംഗളൂൂരു : കേരളത്തിലെ സ്ത്രീകളുടെ പ്രധാന ആഘോഷമായ തിരുവാതിര പോലെയാണ് സംസ്ഥാനത്ത് വര മഹാലക്ഷ്മി ഉൽസവം.

ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്.

ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ ജീവിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ.

ക്ഷേത്രങ്ങളിലും വീടുകളിലും വര മഹാലക്ഷ്മി ഹബ്ബയോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടത്തും.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോവിഡിൻ്റെ നിഴലിൽ കരിന്തിരി കത്തിയ ആഘോഷത്തിന് നഗരത്തിലും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ഒരു ഉണർവ് ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴ അതിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ച് പുതുവസ്ത്രങ്ങളണിഞ്ഞാണ് ഓരോരുത്തരും അതിഥികളെ വരവേൽക്കുന്നത്.

നഗരത്തിലെ പ്രധാന മാർക്കറ്റുകളിലെല്ലാം ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

കെ.ആർ മാർക്കറ്റ്, യശ്വന്ത് പുര, മഡിവാള, ചന്താപുര മാർക്കറ്റുകളിൽ പൂവും പൂജാദ്രവ്യങ്ങളും വാങ്ങാനുള്ളവരുടെ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

നഗരത്തിലെ നിരവധി റോഡുകളിൽ വഴിയോരക്കച്ചവടവും മഴയും കാരണം ഗതാഗതക്കുരുക്കും അധികമായി അനുഭവപ്പെട്ടു.

വാൽക്കഷണം : കൂടെയുള്ള കന്നഡക്കാരനോട്/കാരിയോട് കന്നഡയിൽ ആശംസകൾ പറയണം എന്നാഗ്രഹമുണ്ടോ, പറഞ്ഞോളൂ “വരമഹാലക്ഷ്മി ഹബ്ബത ഹാർദ്ദിക ശുഭാശയകളു”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts