പ്ലസ് വൺ; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഫലം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. പ്രവേശന നടപടികൾ ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്‍റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു.
ഒന്നാം അലോട്ട്മെന്‍റിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 10 ന് വൈകുന്നേരം 5 മണിക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് 15നും പ്രവേശനം 16, 17 തീയതികളിലും നടക്കും. പ്രധാന ഘട്ടത്തിന്‍റെ അന്തിമ അലോട്ട്മെന്‍റ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24-നും ഒന്നാം വർഷ ക്ലാസുകൾ 25-നും ആരംഭിക്കും. പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടിയതിനാൽ പ്രധാന അലോട്ട്മെന്‍റും നീട്ടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts