തീവ്രവാദ ബന്ധമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഐ.ടി. കമ്പനിയിൽ ജോലിചെയ്തിരുന്ന തീവ്രവാദ സംഘടനയുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ചുവരുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) ആഭ്യന്തര സുരക്ഷാവിഭാഗവും (ഐ.എസ്.ഡി.) സംയുക്തമായാണ് ശനിയാഴ്ച രാവിലെ തനിസാന്ദ്രയിലെ താമസസ്ഥലത്തുനിന്ന് ആരിഫിനെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ രണ്ടുവർഷമായി ഇയാൾക്ക് അൽഖായിദയുമായി ബന്ധമുണ്ടെന്നും വീട്ടിൽവെച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തു വരുകയായിരുന്നെന്നും പോലീസ് സംശയിക്കുന്നു. മാർച്ചിൽ ഇറാഖ് വഴി സിറിയയിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ആരിഫെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

സിറിയയിൽ പോകാൻ സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്താനിലെത്താനായിരുന്നു പദ്ധതി. ആരിഫിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തുവരുകയാണ്. ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts