മൈസൂരു-ബെംഗളൂരു അതിവേഗപാത ടോൾ പിരിവ്: കാറുകൾക്ക് 135 രൂപ ഈടാക്കാൻ സാധ്യത

ബെംഗളൂരു: നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവിൽ, നിർമാണം പൂർത്തിയായ 56 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾക്ക് 135 രൂപയാണ് ഒരുവശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം.

  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം

ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

അതേസമയം, സ്ഥിരംയാത്രക്കാർക്ക് ദേശീയപാത അതോറിറ്റി പാസുകൾ അനുവദിക്കും. ഒരുമാസം 50 യാത്രകളാണ് പാസുപയോഗിച്ച് നടത്താൻ സാധിക്കുക. അതിവേഗപാതയിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും പ്രവേശനമില്ലാത്തതിനാൽ ഇവയിൽനിന്ന് ടോൾ ഈടാക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts