വിലക്ക് മറി കടന്ന് നേഴ്‌സുമാരുടെ സമരം; മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രധിഷേധം.

കൊച്ചി: ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് മറി കടന്ന് സമരം ശക്തമാക്കാനുറച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍. മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം.

ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ആശുപത്രികളിലെ 6അറുപതിനായിരത്തിലധികം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കും.

 വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്ക്കാലികമായി വിലക്കിയത്. സമരം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ സ്റ്റേ. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts