ദൂരവാണിനഗർ കേരളസമാജം സാഹിത്യസംവാദം നാളെ

ബെംഗളൂരു∙ ദൂരവാണിനഗർ കേരളസമാജത്തിന്റെ നേതൃത്വത്തിലുള്ള സാഹിത്യസംവാദം നാളെ വൈകിട്ട് നാലിനു കെആർ പുരം ജൂബിലി സ്കൂളിൽ നടക്കും. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ പ്രഫ. എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9449889858.

Read More

സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാൻ ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്ന് മുരളീധരന്‍!

കോഴിക്കോട്: ഒരു കോര്‍പറേഷന്‍റെയത്ര വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് പരിഹസിച്ച്  കെ.മുരളീധരന്‍ എംഎല്‍എ. സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോഴിക്കോട് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍പെരുങ്കള്ളന്‍ തോല്‍ക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി…

Read More

മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ

ബെംഗളൂരു∙ കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ രാവിലെ ഒൻപതിനു കലാവേദിയുടെ കലാഭവൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കെഎൻഎസ്എസ് ജനറൽ സെക്രട്ടറി മനോഹരകുറുപ്പ്  ഉദ്ഘാടനം നിർവഹിക്കും.

Read More

അനുപമയുടെ പോസ്റ്റ്‌ വൈറല്‍; ഹൈക്കോടതി വിമര്‍ശനത്തിനു മറുപടി കവിത!

ആലപ്പുഴ: തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ  ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കവയത്രി നിഖിത ഖില്ലിന്റെ ‘ലൈക്ക് എ  ഫിനിക്സ് ഫ്രം ദ ആഷസ്’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ വിമര്‍ശനത്തിനെതിരെ പ്രതികരിച്ചത്. ഈ വരികള്‍ പങ്ക് വെച്ച സുഹൃത്തിന് നന്ദിയെന്ന തലക്കെട്ടോടെ അനുപമ പോസ്റ്റ്‌ ചെയ്ത കവിത അഞ്ഞൂറില്‍പരം  ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തത്. ‘അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും,…

Read More

പാപ്പര്‍ ഹര്‍ജി പരിഗണിച്ചു; നീരവ് മോദിയുടെ കടം തിരിച്ചുപിടിക്കുന്നതിന് യുഎസ് കോടതിയുടെ വിലക്ക്.

വാഷിംഗ്‌ടണ്‍: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് കമ്പനിയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും കടം തിരികെപിടിക്കുന്നത്തിന് യുഎസ് കോടതിയുടെ വിലക്ക്. കമ്പനി സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി പരിഗണിച്ചാണ് ന്യൂയോര്‍ക്ക്  കോടതിയുടെ ഇടക്കാല ഉത്തരവ്. പണം ലഭിക്കാനുള്ളവര്‍ കമ്പനിയില്‍ നിന്നോ ബന്ധപ്പെട്ട സ്വത്തുവകകളില്‍ നിന്നോ തുക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവരുത്. ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കമ്പനിയില്‍ നിന്നു പണം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് നിരസിക്കുന്നവരില്‍ നിന്നും…

Read More

കളം പിടിക്കാനുറച്ച് ‘കാല’; സ്റ്റൈല്‍ മന്നന്‍ കലക്കി!

കളം പിടിക്കാനുറച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ‘കാല’ ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍ വീഡിയോ. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുംബൈയിലെ അധോലോകനേതാവിന്‍റെ കഥ പറയുന്നതാണ് ചിത്രം. ഹിമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

Read More

ഗൗരി ലങ്കേഷ് വധക്കേസിൽ വന്‍ വഴിത്തിരിവ്;ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ബെംഗളൂരു : ഹിന്ദു യുവസേനാ പ്രവർത്തകനെന്നു സംശയിക്കുന്ന കെ.ടി.നവീൻ കുമാറിനെ (ഹൊട്ടെ നവീന– 37) ഗൗരി ലങ്കേഷ് വധക്കേസിൽ  പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിൽ കൃത്യമായ തെളിവുകളോടെയുള്ള ആദ്യ അറസ്റ്റാണിതെന്ന് അധികൃതർ പറയുന്നു. അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച കേസിൽ ഫെബ്രുവരി 18നു ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഇയാളിൽ നിന്നു പിടിച്ചെടുത്തതു ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തരത്തിലുള്ള തിരകളാണ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതോടെയാണ് എസ്ഐടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. നവീൻ കുറ്റസമ്മതം തടത്തിയതായും മൊഴിയുടെ…

Read More

25 വര്‍ഷത്തെ ഭരണത്തെ അട്ടിമറിച്ച് ത്രിപുരയില്‍ ബി ജെ പി അധികാരത്തിലേക്ക്;ഇനി ഇടത് പക്ഷം അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രം.

അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ്. 47 മണ്ഡലങ്ങളിൽ 30ലും ബിജെപി മുന്നേറ്റമാണ്. 59 സീറ്റിലാണ് വോട്ടെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ അധികാരം പിടിക്കാൻ ബിജെപി മുന്നണിക്ക് 30 സീറ്റുകൾ മതി. 24 സ്ഥലത്ത് ബിജെപിയാണ് മുന്നിൽ. സിപിഎമ്മിന് 17 സീറ്റുകളാണ് വെബ് സൈറ്റുകളിലുള്ളത്. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവർ നൽകുന്ന സൂചനകൾ. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയിൽ സിപിഎം വീണുവെന്ന…

Read More

ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്​ഥാനം യൂസഫലിക്ക്!

അബുദാബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിലെ ഒന്നാം സ്​ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കാണ്. ചൈന ആസ്​ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 സ്ഥാനത്തായിരുന്ന മുകേഷ് ഇത്തവണ 19-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 45 ബില്യൻ യു.എസ്​ ഡോളറി​ന്‍റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. അഞ്ച്​ ബില്യൻ ഡോളർ ആസ്​തിയുള്ള യൂസഫലി പട്ടികയില്‍ അതിസമ്പന്ന…

Read More

കേരള.ആര്‍.ടി.സി കണ്ടു പഠിക്കട്ടെ! 10 കോടി രൂപ ലാഭം നേടി കര്‍ണാടക.ആര്‍.ടി.സി.

ബെംഗളൂരു : കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലായിരുന്ന കർണാടക ആർടിസി നടപ്പുസാമ്പത്തിക വർഷം 10 കോടി രൂപ ലാഭം കൈവരിച്ചതായി ചെയർമാൻ കെ.ഗോപാല പൂജാരി എംഎൽഎ. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 138.5 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസി രേഖപ്പെടുത്തിയത്.എന്നാൽ നഷ്ടത്തിൽ നിന്നു കരകയറിയ കെഎസ്ആർടിസി കഴിഞ്ഞമാസം അവസാനത്തോടെ 10.29 കോടി രൂപ ലാഭമാണ് കൈവരിച്ചത്. ഡീസൽ വില വർധനയ്ക്കിടെയാണ് ഈ നേട്ടം. രാജ്യത്തെ മറ്റൊരു ട്രാൻസ്പോർട് കോർപറേഷനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ അവകാശപ്പെട്ടു. 2017–18 സാമ്പത്തിക വർഷം ഫെബ്രുവരി വരെ 2712…

Read More
Click Here to Follow Us