കളം പിടിക്കാനുറച്ച് സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ ‘കാല’ ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍ വീഡിയോ.
കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന് പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മുംബൈയിലെ അധോലോകനേതാവിന്റെ കഥ പറയുന്നതാണ് ചിത്രം.
ഹിമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.