ആലപ്പുഴ: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കവയത്രി നിഖിത ഖില്ലിന്റെ ‘ലൈക്ക് എ ഫിനിക്സ് ഫ്രം ദ ആഷസ്’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ വിമര്‍ശനത്തിനെതിരെ പ്രതികരിച്ചത്. ഈ വരികള്‍ പങ്ക് വെച്ച സുഹൃത്തിന് നന്ദിയെന്ന തലക്കെട്ടോടെ അനുപമ പോസ്റ്റ് ചെയ്ത കവിത അഞ്ഞൂറില്പരം ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തത്. ‘അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും,…
Read More