നഗരത്തിൽ ഇന്ന് ഐ.പി.എൽ മത്സരം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ഇന്ന് നഗരത്തിൽ നടക്കാൻ ഇരിക്കുന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ ഇന്ന് (ഞായറാഴ്ച) ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്.

ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

ട്രാഫിക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മേഖലകൾ;

അനിൽകുംബ്ലെ സർക്കിളിൽ നിന്ന് കബൺപാർക്ക് റോഡിലേക്ക് പ്രവേശിക്കുന്നത്‌ ട്രാഫിക് പോലീസ് നിരോധിച്ചിട്ടുണ്ട്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ച മേഖലകൾ;

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

ക്വീൻസ് റോഡ്, എം.ജി. റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, കബൺ റോഡ്, സെയ്ന്റ് മാർക്ക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജങ്ഷൻ, ലാവല്ലെ റോഡ്, വിതാൽ മല്യ റോഡ്, കിങ്‌സ് റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.

വാഹനങ്ങൾ പാര്‍ക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് ഇവിടെ;

സെയ്ന്റ് ജോസഫ് സ്കൂൾ മൈതാനം, യു.ബി. സിറ്റി പാർക്കിങ്, ശിവാജി നഗർ ബി.എം.ടി.സി. ബസ് സ്റ്റാൻഡ് പാർക്കിങ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാര്‍ക്ക് അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us