ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ; കൊന്നതെന്ന് ആരോപണം 

death murder

ബെംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പ്ലംബറായി ജോലിചെയ്യുന്ന കെ.സത്യ(22)യെയാണ് ബെംഗളൂരു മിഷൻ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്.

വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം.

15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഒന്നരവർഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ പോലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

തുടർന്ന് ഒരുമാസം മുമ്പാണ് യുവാവ് ജാമ്യത്തിലിറങ്ങിയത്.

ബെംഗളൂരുവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

വ്യാഴാഴ്ച വീട്ടില്‍ നിന്ന് പോയ യുവാവ് രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല.

ഇതിനിടെയാണ് നാട്ടുകാർ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ സംശയം.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

മഴ പെയ്തസമയത്താണ് യുവാവ് കെട്ടിടത്തിലെത്തിയതെന്നും കരുതുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
[masterslider id="10"]

Related posts