ഭാര്യയ്ക്ക് നേരെ ‘ഐസ്ക്രീം’ ആസിഡ് ആക്രമണം

കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.

ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം.

ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പോലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്.

സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്.

പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താൻ ഉദ്ദേശിച്ചതെന്ന് പോലീസ് പറയുന്നു.

ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേല്‍ വീണത്.

മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു.

ഇതുസംബന്ധിച്ച്‌ പയ്യന്നൂർ പോലീസില്‍ പരാതി നല്‍കിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണമെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts